Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രമുഖ ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു: ക്രമസമാധാന നില തകര്‍ന്നെന്ന ആരോപണവുമായി അഖിലേഷ് യാദവ് | Haryanvi Singer

പ്രമുഖ ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു: ക്രമസമാധാന നില തകര്‍ന്നെന്ന ആരോപണവുമായി അഖിലേഷ് യാദവ് | Haryanvi Singer

Times Kerala 1 week ago

മുസഫർനഗർ: ഹരിയാൻവി ഗായകനും പ്രമുഖ യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു. ഉത്തരപ്രദേശിലെ ഷാമിലി ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

ജിമ്മിന് പുറത്തേക്ക് ഇറങ്ങിയ അങ്കിതിന് നേരെ ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികള്‍ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരണപ്പെട്ടു.(Haryanvi Singer YouTuber Ankit Balyan Shot Dead In Shamli Akhilesh Yadav Slams UP Govt)

ഷാമിലി കൊട്‌വാലി പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം അങ്കിതിന് നേരെ 18 റൗണ്ട് വെടിയുതിർത്തതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാമിലി എസ്.പി എം.പി. സിങ് അറിയിച്ചു.

യൂട്യൂബില്‍ 3.66 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള ജനപ്രിയ കലാകാരനാണ് അങ്കിത് ബല്യാൻ. വരാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അങ്കിത് പദ്ധതിയിട്ടിരുന്നതായി അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അങ്കിത് ബല്യാന്റെ കൊലപാതകത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച്‌ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ഉത്തരപ്രദേശിലെ ക്രമസമാധാന നില പൂർണ്ണമായി തകർന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് അദ്ദേഹം ആരോപിച്ചു.

Story Summary

Popular Haryanvi singer and YouTuber Ankit Balyan was shot dead outside a gym in Shamli district, UP. Samajwadi Party chief Akhilesh Yadav condemned the killing, alleging a complete breakdown of law and order in the state.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala