Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രമുഖ സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു | TKD Muzhappilangad passed away

പ്രമുഖ സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു | TKD Muzhappilangad passed away

Times Kerala 3 weeks ago

ണ്ണൂർ: പ്രമുഖ സാഹിത്യകാരനായ ടി.കെ.ഡി. മുഴപ്പിലങ്ങാട് (80) അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.

ഓഗസ്റ്റ് 18-ന് രാത്രി മുഴപ്പിലങ്ങാട് മഠം ഭാഗത്തുള്ള സർവീസ് റോഡില്‍നിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ചാണ് അദ്ദേഹത്തിന് പരുക്കേറ്റത്.(TKD Muzhappilangad passed away, Renowned Writer TKD Muzhappilangad Passes Away In Kannur)

തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. എഴുത്തുകാരൻ, നാടകകൃത്ത്, പത്രാധിപർ, പ്രഭാഷകൻ, കലാസംഘാടകൻ എന്നീ മേഖലകളില്‍ പ്രശസ്തനായ അദ്ദേഹം നാല്പതോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ഗുരുപൂജ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

Story Summary

Renowned Malayalam writer, playwright and orator T.K.D. Muzhappilangad passed away at the age of 80 while undergoing treatment following a road accident in Kannur.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala