Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പ്രണയം നടിച്ച്‌ വിവാഹം ചെയ്തു, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി: ഹിന്ദു പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി പാക് കോടതി |

Times Kerala 1 week ago

ലാഹോർ: പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തുകയും മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്ത 21-കാരിയായ ഹിന്ദു പെണ്‍കുട്ടിയെ പാകിസ്താൻ കോടതി മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി.

സിന്ധ് പ്രവിശ്യയിലെ സാങ്ഹാർ ജില്ലയിലെ ഖിപ്രോ സ്വദേശിയായ ശ്രീമതി റീതയെയാണ് കോടതി സുരക്ഷിതമായി കുടുംബത്തോടൊപ്പം അയച്ചത്.

കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടിയെ ചിലർ ചേർന്ന് തട്ടിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് സഹോദരൻ രവി ശങ്കർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയുമാണ് മതം മാറ്റിയതെന്നും വിവാഹം കഴിപ്പിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട പാകിസ്താൻ പ്രാദേശിക കോടതി, പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാൻ ഉത്തരവിടുകയായിരുന്നു.

SEO Details & Summary

Story Summary
A court in Pakistan has handed over a 21-year-old Hindu girl back to her parents after she was lured, forcibly converted to Islam, and married to a Muslim man in Sindh province. The decision came following a complaint and CCTV evidence submitted by the girl's brother.

Custom Slug
Pakistan Court Returns Hindu Girl To Parents After Forced Conversion And Marriage

Keywords
Pakistan Hindu Girl Forced Conversion, Sindh Pakistan Hindu Community, Lahore Court Verdict, World News Malayalam, International News Malayalam

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala