Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പ്രതിഫലം കുറച്ചുവെന്ന വാര്‍ത്തകള്‍ തള്ളി ടോവിനോ തോമസും നിര്‍മാതാവും

Times Kerala 5 years ago

കൊച്ചി :പ്രതിഫലം കുറച്ചുവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ ടോവിനോ തോമസ്. പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ സാവകാശം നല്‍കുകയാണുണ്ടായതെന്നും ടൊവിനോ തോമസ് പ്രതികരിച്ചു.ഡ്രീംക്യാറ്റ്ച്ചറിന്റെ ബാനറില്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ' എന്ന ചിത്രത്തില്‍ ടോവിനോ തോമസിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്.

പ്രൊജക്‌ട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കാണിച്ചിരിക്കന്നത്.

എന്നാല്‍ ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് ടോവിനോ അഭിനയിക്കുന്നതെന്ന നിര്‍മാതാവ് ഷംസുദ്ദീന്റെ അറിയിപ്പാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. സിനിമയുടെ റിലീസിന് ശേഷം സാമ്ബത്തിക ലാഭം നോക്കിയായിരിക്കും പ്രതിഫലം കൈപ്പറ്റുന്നതെന്നും അല്ലാതെ പ്രതിഫലം കുറയ്ക്കുയല്ല ഉണ്ടായതെന്നുമാണ് ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala