Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രിയദര്‍ശിനി ബസിലെ മാല മോഷണം: തമിഴ്‌നാട് സ്വദേശിനിയെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പോലീസിലേല്‍പ്പിച്ചു | KSRTC Bus Chain Snatcher

പ്രിയദര്‍ശിനി ബസിലെ മാല മോഷണം: തമിഴ്‌നാട് സ്വദേശിനിയെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പോലീസിലേല്‍പ്പിച്ചു | KSRTC Bus Chain Snatcher

Times Kerala 1 week ago

കൊല്ലം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിലെ പതിവ് മാല മോഷണക്കാരിയായ തമിഴ്‌നാട് സ്വദേശിനി നാട്ടുകാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ പിടിയിലായി.

തിരുനെല്‍വേലി മുക്കടല്‍ സ്വദേശിനി മഞ്ജുളയെയാണ് (35) നാട്ടുകാർ പിടിച്ച്‌ ചവറ പോലീസിന് കൈമാറിയത്.(KSRTC Bus Chain Snatcher Manjula Caught By Locals In Kollam)

പത്തനംതിട്ട – കൊല്ലം റൂട്ടില്‍ സർവീസ് നടത്തുന്ന വേണാട് ബസില്‍ ഇന്നലെ രാവിലെ 9.30-ഓടെയായിരുന്നു സംഭവം. അടൂർ പറക്കോട് സ്വദേശിയുടെ മൂന്നരപ്പവന്റെ മാലയാണ് മഞ്ജുള അപഹരിക്കാൻ ശ്രമിച്ചത്. പന്മന മുഖംമൂടി ജങ്ഷനിലെ ബസ് സ്‌റ്റോപ്പില്‍ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി മാല പൊട്ടിക്കാൻ നോക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി പെട്ടെന്ന് മാലയില്‍ പിടിച്ചതോടെ മാല പൊട്ടി കയ്യില്‍ത്തന്നെ വീണു. മോഷണശ്രമം പാളിയതോടെ ബസില്‍ നിന്ന് ഇറങ്ങിയോടിയ മഞ്ജുളയെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്തതോടെ മുൻപ് നടന്ന മറ്റു രണ്ട് പ്രധാന മോഷണങ്ങളുടെ ചുരുളും അഴിഞ്ഞു. കഴിഞ്ഞ മാസം ഇതേ റൂട്ടില്‍ യാത്ര ചെയ്തിരുന്ന ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി റോസമ്മയുടെ നാലേകാല്‍ പവന്റെ മാലയും, നീണ്ടകരയില്‍ വച്ച്‌ ചവറ പുതുക്കാട് സ്വദേശി ലില്ലിക്കുട്ടിയുടെ ഒരു പവന്റെ മാലയും കവർന്നത് താനാണെന്ന് മഞ്ജുള സമ്മതിച്ചു.

Story Summary

A 35-year-old Tamil Nadu native, Manjula, was caught by locals and handed over to Chavara police after attempting to snatch a gold chain inside a KSRTC bus. Questioning revealed her involvement in multiple gold chain snatching cases along the Pathanamthitta-Kollam route.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala