അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പിന്തുണ അറിയിച്ചതില്‍ അതൃപ്തിയറിയിച്ച് മുസ്‍ലിം ലീഗ്. ദേശീയ ഭാരവാഹികളുടെ യോഗം നാളെ പാണക്കാട് ചേരും. മുസ്‌ലിം ലീഗ് നേതൃത്വവുമായി സംസാരിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ലീഗിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.
അയോധ്യയിലെ ഭൂമി പൂജയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ഭിന്നതകള്‍ നിലനില്‍ക്കെയാണ് യുപിയുടെ ചുമതലയുള്ള എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നയം വ്യക്തമാക്കിയത്. ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്ക്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
ധൈര്യവും ത്യാഗവും പ്രതിബദ്ധതയുമാണ് ശ്രീരാമന്‍.
ഇന്ത്യന്‍ സംസ്കാരത്തില്‍ രാമന്‍റെയും സീതയുടെയും രാമായണത്തിന്‍റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങളുണ്ടെന്നും പ്രിയങ്ക പറഞ്ഞു. എന്നാല്‍ ഗാന്ധി നെഹ്റു കുടുംബത്തില്‍ നിന്ന് പരസ്യമായ പിന്തുണ എത്തിയതാണ് മുസ്‍ലിംലീഗിനെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസിന്‍റെ മതേതര പാരമ്ബര്യം മറന്നാണ് ചില നേതാക്കളുടെ പ്രസ്താവനയെന്ന് ലീഗ് അഭിപ്രായപ്പെടുന്നു. അതേസമയം ലീഗിന്റെ ആശങ്കള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു.
മത സൗഹാര്‍ദ്ദം ലക്ഷ്യമിട്ടാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ലീഗ് നേതൃത്വവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സംസാരിച്ചു. ശ്രീരാമന്റെ ദേശിയ ഐക്യം എന്ന ആശയം രാമക്ഷേത്ര നിര്‍മാണതോടെ കൈവരിക്കുമെന്നാണ് പ്രിയങ്ക ഗാന്ധി ഉദേശിച്ചതെന്ന് കെസി വേണുഗോപാല്‍ ലീഗ് നേതാക്കളെ അറിയിച്ചു. ഹൈക്കമാന്‍റ് വിശദീകരണം നാളെ ചേരുന്ന ദേശിയ ഭാരവാഹികളുടെ യോഗം ചര്‍ച്ച ചെയ്യും.

