തിരുവനന്തപുരം: പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്നും പവർ എക്സ്ചേഞ്ചുകളില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് കേരളത്തിന് കനത്ത സാമ്പത്തിക ബാധ്യതയാകുന്നു (KSEB power purchase cost RTI details).
സംസ്ഥാനത്ത് വൈദ്യുതി വാങ്ങാനുള്ള ചെലവ് പ്രതിവര്‍ഷം 12,000 കോടി രൂപ കവിഞ്ഞതായി കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിന്റെ (KSEB) ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര ഉല്‍പ്പാദനം വർദ്ധിക്കാതെ ഉപഭോഗം മാത്രം കുത്തനെ ഉയരുന്നതാണ് കെ.എസ്.ഇ.ബിക്ക് വലിയ തിരിച്ചടിയാവുന്നത്.
കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ വൻ വർദ്ധനവ് രേഖപ്പെടുത്തിത്തുടങ്ങിയത്. വിവരാവകാശ രേഖകള്‍ പ്രകാരം, 2022-ന് ശേഷമുള്ള എല്ലാ സാമ്പത്തിക വർഷങ്ങളിലും പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനായി കെ.എസ്.ഇ.ബി ചെലവിട്ട തുക 10,000 കോടി രൂപയ്ക്ക് മുകളിലാണ്. തുകയില്‍ മാത്രമല്ല, ഇത്തരത്തില്‍ വാങ്ങിയ വൈദ്യുതി യൂണിറ്റിന്റെ അളവിലും സമാനമായ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
വിവിധ സാമ്പത്തിക വർഷങ്ങളില്‍ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ചെലവഴിച്ച തുകയുടെ വിഹിതം താഴെ നല്‍കുന്നു:
കഴിഞ്ഞ 3 വർഷങ്ങളിലെ വൈദ്യുതി വാങ്ങല്‍ ചെലവ്:
2022 – 2023: 11,241 കോടി രൂപ
2023 – 2024: 12,983 കോടി രൂപ
2024 – 2025: 12,750 കോടി രൂപ
മുൻവർഷങ്ങളിലെ കണക്കുകള്‍:
മുൻകാലങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡിന് മുൻപ് ഈ ബാധ്യത വളരെ കുറവായിരുന്നു എന്ന് വ്യക്തമാകും.
2016 – 2017: 7,393 കോടി രൂപ
2017 – 2018: 7,526 കോടി രൂപ
2018 – 2019: 7,869 കോടി രൂപ
2019 – 2020: 8,680 കോടി രൂപ
2020 – 2021: 8,058 കോടി രൂപ
2021 – 2022: 8,532 കോടി രൂപ
ലോക്ഡൗണിന് ശേഷം ഗാർഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി ഉപയോഗം റെക്കോർഡ് വേഗതയിലാണ് ഉയർന്നത്. എന്നാല്‍ ഈ ആവശ്യകതയ്ക്ക് അനുസരിച്ച് സംസ്ഥാനത്തിനുള്ളില്‍ പുതിയ ഉല്‍പ്പാദന സ്രോതസ്സുകള്‍ കണ്ടെത്താനോ പദ്ധതികള്‍ പൂർത്തിയാക്കാനോ കഴിയാത്തതാണ് പ്രതിവർഷം പതിനായിരം കോടിയിലധികം രൂപ പുറത്തേക്ക് ഒഴുക്കാൻ കെ.എസ്.ഇ.ബിയെ നിർബന്ധിതമാക്കുന്നത്.
Story Summary: According to KSEB RTI documents, purchasing electricity from outside sources has become a massive financial burden for Kerala, with annual expenses crossing ₹12,000 crore. Post-COVID lockdown, power consumption has surged rapidly, leading KSEB to spend ₹12,983 crore in FY 2023-24 and ₹12,750 crore in FY 2024-25.

