തിരുവനന്തപുരം: കൊച്ചിയില്‍ നിക്ഷേപകരെ കണ്ട സംഭവത്തില്‍ മാധ്യമ വിമർശനങ്ങള്‍ തള്ളി മുഖ്യമന്ത്രി വി. ഡി. സതീശൻ.
ചില കാര്യങ്ങളില്‍ രഹസ്യമായും അല്ലാതെയും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തേണ്ടി വരുമെന്നും, സംസ്ഥാനത്ത് ഗൗരവകരമായ പ്രളയ സാഹചര്യം നിലനില്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(CM VD Satheesan clarifies Kochi investor meeting and announces flood relief measures)
ചിലപ്പോള്‍ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാന്‍ എറണാകുളത്ത് ഉണ്ടതുകൊണ്ടാണ് അവര്‍ അവിടെ വന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശത്തില്‍ ഗതാഗതമന്ത്രി ഖേദം പ്രകടിപ്പിച്ചതിനാല്‍ ഇനി ആ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാലവർഷക്കെടുതി നേരിടുന്നതിനായി നിരവധി ആശ്വാസ നടപടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് ഇതുവരെ 26 പേർ മരണപ്പെടുകയും 4 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട രാജേഷിന്റെ വീട് സർക്കാർ നിർമ്മിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വിളനാശത്തിനുള്ള നഷ്ടപരിഹാര തുകയില്‍ 25 ശതമാനം വർദ്ധനവ് വരുത്തി. വെള്ളപ്പൊക്കത്തില്‍ കടകളും ഉപജീവനമാർഗ്ഗവും നശിച്ച ചെറുകിട വ്യാപാരികള്‍ക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കും. കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന് സംവിധാനമൊരുക്കും. ഡാം മാനേജ്‌മെന്റിനായി നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിക്കും. നദികളിലെയും ഡാമുകളിലെയും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യും.
നദീതീര കയ്യേറ്റങ്ങള്‍ കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ് നടത്തും. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിർമ്മാണം വേഗത്തിലാക്കാനും ആവശ്യമായ ഇടങ്ങളില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കാനും ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന പുനർഗേഹം പദ്ധതിയിലെ പരാതികള്‍ പരിഹരിച്ച് പുതിയ പദ്ധതി ഉടൻ പ്രഖ്യാപിക്കും.
Story Summary
Chief Minister V. D. Satheesan justified his meeting with investors in Kochi and announced comprehensive relief measures for monsoon victims, including ₹8 lakh compensation for the deceased and ₹10,000 assistance for affected small traders. He also announced AI integration for dam management and new coastal protection schemes.

