ടിപ്പര്‍ വാഹനത്തിന്റെ നാലുവശത്തും രജിസ്‌ട്രേഷന്‍ നമ്ബര്‍ പ്രദര്‍ശിപ്പിക്കാതെയും രജിസ്‌ട്രേഷന്‍ നമ്ബര്‍ മടക്കി വെച്ചും നമ്ബര്‍ തെളിയാത്ത രീതിയില്‍ ചെളിയോ ടാറോ കൊണ്ട് മറഞ്ഞ രീതിയിലോ സര്‍വ്വീസ് നടത്തുന്ന ടിപ്പര്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു നിര്‍ദേശം നല്‍കി. ജില്ലാതല റോഡ് സുരക്ഷാ സമിതി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ടിപ്പര്‍ ലോറികളുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ പരിശോധിക്കുമ്ബോള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ചേസിസ് നമ്ബര്‍ തന്നെയാണോ വാഹനത്തിന് എന്ന് പരിശോധിച്ച് ഉറപ്പു വരുത്തും.
രാവിലെ ഒന്‍പത് മുതല്‍ 10 മണി വരെയും വൈകിട്ട് നാല് മണി മുതല്‍ 5 വരെയുമുള്ള സ്‌കൂള്‍ സമയത്ത് ഇത്തരം ടിപ്പര്‍ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തി വരുന്നത് പെര്‍മിറ്റ് വ്യവസ്തകള്‍ക്ക് വിരുദ്ധമാണ്.

