Wednesday, 05 Aug, 10.11 am Times Kerala

ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 52,509 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 19 ലക്ഷം കടന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം19 ലക്ഷം കടന്നു. രാജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,509 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇതുവരെ കോവിഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 19,08,255 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 857 മ​ര​ണ​ങ്ങ​ള്‍ കൂ​ടി പു​തു​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ഇതോടെ രാ​ജ്യ​ത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 39,795 ആയി. ​നി​ല​വി​ല്‍ 5,86,244 പേ​ര്‍ വിവിധ സംസ്ഥാനങ്ങളിലായി ചി​കി​ത്സ​യിലാണ്. 12,82,216 പേ​ര്‍ ഇതുവരെ രോഗമുക്തിനേടി.

തീവ്രവാദികളുടെ ഒളിത്താവളം സൈന്യം തകര്‍ത്തു; ആയുധങ്ങള്‍ പിടിച്ചെടുത്തു

രാജ്യത്തെ കോവിഡ് ബാധിതരില്‍ 82% പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി​ ബാധിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top