നിരോധിത പുകയില ഉല്‌പന്നങ്ങളുമായി രണ്ടു യുവാക്കള്‍ പിടിയില്‍ . പുതിയങ്ങാടി സ്വദേശികളായ തൊടിയില്‍ സഫീര്‍, പി.വി. ഹൗസില്‍ ഹാഷിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ലോക്ക്ഡൗണിന്റെ മറവില്‍ രാത്രി കാലങ്ങളില്‍ ലഹരി ഉല്പന്നങ്ങള്‍ കടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിന്‍്റെ അടിസ്ഥാനത്തില്‍ ഡിസിപി സുജിത്ത് ദാസിന്‍്റെ നിര്‍ദ്ദേശപ്രകാരം സൗത്ത് അസി.കമ്മീഷണര്‍ എ.ജെ. ബാബുവിന്‍്റെ കീഴിലുള്ള ക്രൈം സക്വാഡും നല്ലളം സി.ഐ. സുരേഷ് കുമാറും ചേര്‍ന്ന് അരീക്കാട് വെച്ചാണ് ഇവരെ പിടികൂടിയത് .
ഇവരില്‍ നിന്ന് 6000 പായ്ക്ക് നിരോധിച്ച പുകയില ഉല്പന്നം പിടികൂടി .

