ന്യൂഡല്‍ഹി: വിദേശത്തുള്ള തന്റെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആർ.ടി.ഐ പരാതി ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ.
ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി നല്‍കിയ സ്‌കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് താൻ പഠനം പൂർത്തിയാക്കിയതെന്നും ഇതിന്റെ രേഖകള്‍ കാണിക്കാൻ താൻ തയ്യാറാണെന്നും ദിപ്കെ വ്യക്തമാക്കി. എക്‌സ് (X) പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(CJP Founder Abhijeet Dipke Defends US Higher Education Over RTI Financial Inquiry)
ബി.ജെ.പിയുമായി ബന്ധമുള്ള ആർ.ടി.ഐ പ്രവർത്തകൻ തനിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമ്പോള്‍, സ്വന്തം രാഷ്ട്രീയക്കാരുടെ യഥാർത്ഥ വിദ്യാഭ്യാസ യോഗ്യതയും ബിരുദങ്ങളും പുറത്തുവിടാൻ തയ്യാറാകുമോ എന്ന് അഭിജീത് ദിപ്കെ ചോദിച്ചു. ഒരു സാധാരണക്കാരൻ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചതില്‍ ആളുകള്‍ക്ക് എന്താണ് ഇത്ര ബുദ്ധിമുട്ടെന്നും അദ്ദേഹം വിമർശിച്ചു.
മഹാരാഷ്ട്ര ഇൻഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോർപ്പറേഷനില്‍ നിന്ന് ജൂനിയർ എൻജിനീയറായി വിരമിച്ച അഭിജീത് ദിപ്കെയുടെ പിതാവ് ഭഗവാൻറാവു ദിപ്കെയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് ആസ്ഥാനമായുള്ള ആർ.ടി.ഐ പ്രവർത്തകൻ അമിത് തിവാരിയാണ് അധികാരികള്‍ക്ക് പരാതി നല്‍കിയത്. മാസം 60,000 - 65,000 രൂപ മാത്രം ശമ്പളം വാങ്ങിയിരുന്ന ഒരു സർക്കാർ ജീവനക്കാരന് മക്കളെ ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് അയക്കാൻ എങ്ങനെ സാധിച്ചുവെന്നാണ് അമിത് തിവാരി ചോദ്യമുയർത്തിയത്.
Story Summary
Abhijeet Dipke, founder of the Cockroach Janta Party (CJP), defended his US higher education at Boston University after an RTI activist questioned his family's finances. Dipke clarified that his studies were funded via a scholarship and an education loan, dismissing the RTI complaint against his father as politically motivated.

