ബംഗളൂരു: രേണുകാസ്വാമി വധക്കേസിലെ 14-ാം പ്രതി പ്രദോഷ് മാപ്പുസാക്ഷിയാകുന്നതിനെതിരെ നടൻ ദർശൻ തൂഗുദീപ കർണാടക ഹൈക്കോടതിയെ സമീപിച്ചു.
വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ദർശൻ ഹർജി നല്‍കിയത്. പ്രദോഷിന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിന് മുമ്പ് ഈ വിധിക്ക് സ്റ്റേ അനുവദിക്കണമെന്നും ദർശൻ ആവശ്യപ്പെട്ടു.(Renukaswamy Murder Case, Darshan Thoogudeepa Challenges Co Accused Turning Approver)
ഓഗസ്റ്റ് 25-നാണ് ബംഗളൂരുവിലെ 59-ാമത് സിറ്റി സിവില്‍ ആൻഡ് സെഷൻസ് കോടതി പ്രദോഷിന് ഉപാധികളോടെ മാപ്പുസാക്ഷി പദവി നല്‍കിയത്. കേസിന്റെ വസ്തുതകളും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിലെ വിശദാംശങ്ങളും വെളിപ്പെടുത്താൻ ത തയ്യാറാണെന്ന് പ്രദോഷ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഒരു കേസില്‍ പ്രതിയെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിർപ്പ് പ്രകടിപ്പിക്കാൻ സഹപ്രതികള്‍ക്ക് നിയമപരമായി അവകാശമില്ലെന്ന് വിചാരണക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് ദർശൻ ഉന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്. 2024 ജൂണിലാണ് 33-കാരനായ രേണുകാസ്വാമിയെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ നടൻ ദർശനും നടി പവിത്ര ഗൗഡയും ഉള്‍പ്പെടെയുള്ളവർ നിലവില്‍ പ്രതികളാണ്.
Story Summary
Kannada actor Darshan Thoogudeepa has moved the Karnataka High Court challenging the trial court’s order allowing accused No. 14, Pradosh, to become an approver in the Renukaswamy murder case. Darshan has sought a stay on the conditional pardon granted to Pradosh before his testimony is formally recorded.

