Dailyhunt
സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യം നല്‍കാതെ കോടതി: വോട്ട് ചെയ്യാൻ സാധിക്കില്ല | Ranjith

സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യം നല്‍കാതെ കോടതി: വോട്ട് ചെയ്യാൻ സാധിക്കില്ല | Ranjith

Times Kerala 3 days ago

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ റിമാൻഡില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാൻ സാധിക്കില്ല. ഇയാള്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല.

എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ രഞ്ജിത്ത് ജയിലില്‍ തന്നെ തുടരും.(Court denies interim bail to director Ranjith, He will not be able to vote)

വോട്ട് ചെയ്യുക എന്നത് പൗരന്റെ അവകാശമാണെന്നും അതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാല്‍, ജാമ്യം ലഭിച്ചില്ല. രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗം ജാമ്യം ആവശ്യപ്പെട്ടത്.

പരാതിക്കാരിക്കെതിരെ ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. നടിയുടെ അഭിനയം ശരിയാകാത്തതിനാല്‍ താൻ വിമർശിക്കുകയും സീനുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala