Sunday, 13 May, 3.20 am Times Kerala

യാത്ര
' സണ്‍ ഡൂങ് ഗുഹ. '

ലോകത്തിലെ ഏറ്റവും വലിയ ഗുഹ.വിസ്മയങ്ങളുടെ ഗുഹാസൗന്ദര്യവും,കാണാകാഴ്ച്ചകളുടെ വന്യമായ കാനനഭംഗിയും
സമ്മേളിക്കുന്ന ലോകത്തിലെ ഏറ്റവും മനോഹരമായതും മോഹിപ്പിക്കുന്നതുമായ ഗുഹ.

മദ്ധ്യ വിയറ്റ്‌നാമിലെ 'ക്വാങ് ബിന്‍ഹ്' പ്രവിശ്യയിലെ 'ഫോങ് നാ കി ബാങ്' ദേശീയ പാര്‍ക്കിന്റെ ഹൃദയഭാഗത്താണ് ഈ ഗുഹയുള്ളത്.
200910 വര്‍ഷത്തില്‍ മാത്രമാണ് ഈ ഗുഹയെ കുറിച്ച്‌ ബ്രിട്ടീഷ് ഗുഹാനിരീക്ഷകര്‍ പഠനം തുടങ്ങിയത്.ഒരു A747 വിമാനത്തിന് സഞ്ചരിക്കാന്‍ കഴിയുന്നത്ര വീതിയുണ്ട് ഗുഹക്കകത്ത്.ഗുഹക്കകത്തെ കാട് മനോഹരമായ ദൃശ്യഭംഗിയാണ്. കൂടാതെ കോടമഞ്ഞിന്റെ കുളിരും..

1990ല്‍ വിയറ്റ്‌നാമിലെ ഒരു കര്‍ഷകനായ ഹൊ കാങ് (ഹൊ എന്തോന്ന് പേരാ ഇത്) ആണ് ഈ ഗുഹ കണ്ടെത്തിയത്. അല്ലറചില്ലറ വേട്ടയും ട്രക്കിങ്ങുമൊക്കെയായി പുള്ളിക്കാരന്‍ കറങ്ങിയടിച്ച്‌ കാട്ടിലൂടെ നടക്കുമ്ബോഴാണ് ഒരു കല്ലുപാളിയുടെ തുറന്ന ഭാഗം കണ്ടത്.ഒരു ഗുഹാമുഖം.അയാളതിലൂടെ മുന്നോട്ട് നടന്നു.പക്ഷെ അകത്തു നിന്നും കാറ്റിന്റെ ശബ്ദവും നദിയൊഴുകുന്ന വെള്ളത്തിന്റെ ശബ്ദവുമൊക്കെ കേട്ടപ്പോള്‍ ആശാന് ഇത്തിരി പേടി തോന്നി.
നടത്തത്തിന് സ്പീഡ് കുറഞ്ഞു.ശക്തമായ മറ്റൊരു കാറ്റ് വീശിയടിച്ചു വന്നപ്പോള്‍ പിന്നെ മൂപ്പര് തിരിഞ്ഞു നടന്നു.

നല്ല സ്പീഡുണ്ടായിട്ടുണ്ടാവണം.പതുക്കെ അയാളത് മറന്നു.ആയിടക്കാണ് ബ്രിട്ടീഷ് കേവ് റിസര്‍ച്ച്‌ അസ്സോസ്സിയേഷനിലെ ഹൊവാര്‍ഡും ഡെബ് ലിമ്ബര്‍ട്ടും ഗുഹകളന്വേഷിച്ച്‌ ഹൊ കാങിന്റെ നാട്ടിലെത്തിയത്.അപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്ബ് താന്‍ കണ്ട ഗുഹയുടെ കാര്യം പറഞ്ഞത്.അവര്‍ അന്വേഷിച്ചു കാട്ടിലേക്ക് നടന്നെങ്കിലും നമ്മുടെ ആശാന്‍ വഴിയൊക്കെ മറന്നുപോയിരുന്നു.കണ്ടെത്താനാവാതെ മടങ്ങി.പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 2008ല്‍ ആശാന്‍ വീണ്ടും വേട്ടക്ക് കാട്ടില്‍ കയറിയപ്പോഴാണ് പണ്ടത്തെ ഗുഹാമുഖം വീണ്ടും കണ്ടത്.ഉടനെ പഴയ ഗുഹാനിരീക്ഷകരെ വിവരമറിയിച്ചു.2009ല്‍ അവരെല്ലാം ചേര്‍ന്ന് ആ ഗുഹയിലേക്ക് കയറി അന്വേഷണം ആരംഭിച്ചു.അവിടെ കണ്ട കാഴ്ച്ചകള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു.ഗുഹക്കുള്ളില്‍ മറ്റൊരു വിസ്മയ ലോകം തന്നെയുണ്ടായിരുന്നു.കാടും പുഴയും അരുവികളും മഞ്ഞും കാറ്റും വെള്ളച്ചാട്ടവും ഒക്കെച്ചേര്‍ന്ന ഒരു അതിവിസ്മയ ലോകം.!!!!

ശില്‍പ്പങ്ങള്‍ കടഞ്ഞ പോലെ കല്ലുപാളികള്‍.അരുവികള്‍. കാട്. കുന്ന്.. മല.. എന്നു തുടങ്ങി ഒരു യമണ്ടന്‍ ലോകം..
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടായിരുന്ന ജീവജാലങ്ങളുടെ ഫോസിലുകള്‍ വരെ കണ്ടെടുത്തു.

അവരാ ഗുഹക്ക് 'Son Doong' എന്ന് പേരിട്ടു.എന്നുവെച്ചാല്‍ 'പര്‍വ്വതത്തിലെ അരുവി' ഗുഹ എന്നര്‍ത്ഥം.നാട്ടുകാര്‍ ആരും തന്നെ പേടി കാരണം ആ ഗുഹയില്‍ പ്രവേശിച്ചിരുന്നില്ല. (മിടുക്കന്മാര്‍..)

2013ല്‍ ഗുഹ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു.പക്ഷെ ഇപ്പോഴും പരിമിതമായ ആളുകള്‍ക്ക് മാത്രമേ ആ ഗുഹ സന്ദര്‍ശിക്കാന്‍ അനുമതി കിട്ടി ആ ഭാഗ്യമുണ്ടായിട്ടുള്ളൂ.5 കിലോമീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയുമുള്ള Son Doong ആണ് ഇപ്പോള്‍ ഈ ഭൂമിയിലെ തന്നെ ഏറ്റവും വലിയ ഗുഹ.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top