മുംബൈ: ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ അമാല്‍ മാലിക് ചലച്ചിത്ര സംഗീതത്തില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കുന്നു.
വ്യാഴാഴ്ച തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് അദ്ദേഹം ഈ തീരുമാനം ആരാധകരെ അറിയിച്ചത്. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് മുൻഗണന നല്‍കുന്നതിനാണ് ഈ തീരുമാനമെന്നും ഇതിന്റെ കാരണങ്ങള്‍ ചോദിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.(Amaal Mallik Announces Temporary Break From Film Music Health Reasons)
ശരീരത്തിനും മനസ്സിനും ആത്മാവിനും പൂർണ്ണമായ സുഖം ആവശ്യമാണ്. പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്താനാണ് ഇടവേളയെടുക്കുന്നത്. എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതും എന്റെ ഹൃദയത്തോട് ചേർന്നുനില്‍ക്കുന്നതുമായ സംഗീതം മാത്രമായിരിക്കും ഇനി ചെയ്യുക. എന്റെ പ്രിയപ്പെട്ട ആരാധകർക്കായി കൂടുതല്‍ നല്ല ഈണങ്ങളുമായി ഞാൻ ഉടൻ തിരിച്ചെത്തും, അമാല്‍ കുറിച്ചു.
സിനിമകളില്‍ നിന്നും പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നുമാണ് താൻ മാറിനില്‍ക്കുന്നത്. എന്നാല്‍ ഇതിനകം പൂർത്തിയാക്കിയതും റിലീസ് ചെയ്യാനിരിക്കുന്നതുമായ ഗാനങ്ങള്‍ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതിനനുസരിച്ച് പ്രേക്ഷകരിലേക്ക് എത്തും. അടുത്ത വർഷം വരെയെങ്കിലും പുതിയ സിനിമാ പ്രൊജക്ടുകള്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇമ്രാൻ ഹാഷ്മി കേന്ദ്രകഥാപാത്രമാകുന്ന ‘ആവാരപ്പൻ 2’ എന്ന ചിത്രത്തിലെ ‘യെ ആവാരപ്പൻ’ എന്ന ഗാനമാണ് അമാലിന്റെ ശബ്ദത്തില്‍ അടുത്തിടെ പുറത്തിറങ്ങിയത്.
Story Summary
Composer and singer Amaal Mallik has announced a temporary break from film music to focus on his physical and mental health. Sharing a note on X, he clarified that he will not take up new film projects until next year, while previously recorded tracks will continue to release, as fans rallied in support of his decision.

