Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം: ഡോക്ടര്‍മാരുടെ പുനര്‍വിന്യാസത്തിന് അന്തിമ രൂപരേഖയായി | Kerala Health Department

സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം: ഡോക്ടര്‍മാരുടെ പുനര്‍വിന്യാസത്തിന് അന്തിമ രൂപരേഖയായി | Kerala Health Department

Times Kerala 2 weeks ago

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട്.

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ എതിർപ്പുകള്‍ തള്ളിയാണ് പദ്ധതിക്കായുള്ള ഡോക്ടർമാരുടെ പുനർവിന്യാസത്തിന് അന്തിമ രൂപരേഖയായത്.(Kerala Health Department Finalizes Doctor Redeployment For 24 Hour Specialist Services In Hospitals)

പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് പ്രധാന സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ മുഴുവൻ സമയവും സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം പുനലൂരിലാണ് നടപ്പിലാക്കുന്നത്. ഇവിടെ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് അധികമായി ആവശ്യമുള്ളത്. പദ്ധതിക്കായി കൊല്ലം ജില്ലയിലെ പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് 74 ഡോക്ടർമാരെ പുനർവിന്യസിക്കും.

ഇതിനു പുറമെ നഴ്സുമാരെയും മറ്റ് ജീവനക്കാരെയും ആവശ്യാനുസരണം മാറ്റി നിയമിക്കുകയും, ആവശ്യമെങ്കില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും. പുനലൂർ മാതൃക വിജയിക്കുന്നതോടെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

Story Summary

The Kerala Health Department has finalized the draft for redeploying doctors to ensure 24-hour specialist services in government hospitals, overcoming KGMOA’s opposition. The project will initially roll out in Punalur by redeploying 74 doctors within Kollam district before being expanded statewide.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala