Times Kerala

549k Followers

സര്‍ക്കാര്‍ കരാറുകാര്‍ക്ക് 700 കോടി രൂപ വായ്പ; പദ്ധതിയുമായി കെഎഫ്‍സി

09 Feb 2021.8:36 PM

തിരുവനന്തപുരം: സര്‍ക്കാര്‍ കരാറുകാര്‍ക്ക് 700 കോടി രൂപയുടെ വായ്പാ പദ്ധതിയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‍സി). കരാറുകാര്‍ സമര്‍പ്പിച്ച ബില്ലുകള്‍ യാതൊരു ഈടും ഇല്ലാതെ ഡിസ്‌കൗണ്ട് ചെയ്തു കൊടുക്കും (ഇബിഡിഎസ്). പാര്‍ട്ട് ബില്ലുകളും ഫൈനല്‍ ബില്ലുകളും ഉള്‍പ്പടെയുള്ളവയാണ് ഡിസ്‌കൗണ്ട് ചെയ്യുക.

ഇക്കുറിയും ഓസ്കാര്‍ മത്സരത്തില്‍ പ്രതീക്ഷയറ്റ്.

പാ​ര്‍​ട്ടി ആവശ്യപ്പെട്ടാല്‍ വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തിലായാലും.

സര്‍ക്കാര്‍ പ്രോമിസറി നോട്ട് ആകുന്നതിനു മുന്‍പുതന്നെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുന്നത് നിലവില്‍ കെഎഫ്സിക്ക് മാത്രമുള്ള പദ്ധതിയാണെന്ന് സിഎംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

കരാറുകാര്‍ക്ക് 50 കോടി രൂപ വരെ ഗാരന്റി ആയി നല്‍കും. അഡിഷനല്‍ പെര്‍ഫോമന്‍സ് ഗാരന്റി കെഎഫ്സിയില്‍നിന്ന് എടുക്കുകയാണെങ്കില്‍ ട്രഷറി ഡിപ്പോസിറ്റ് ആവശ്യമില്ല. ഗാരന്റിക്ക് കെഎഫ്സി 0.50 ശതമാനം മാത്രമേ ഫീസ് ഈടാക്കുന്നുള്ളൂ. കരാറുകാര്‍ക്ക് വര്‍ക്കുകള്‍ ചെയ്യാന്‍ നല്‍കി വരുന്നവര്‍ക്ക് എക്സിക്യൂഷന്‍ വായ്പയുടെ കൊളാറ്ററല്‍ ആവശ്യകത 50 ശതമാനമായി കുറച്ചു. 5 വര്‍ഷത്തേക്കാണ് വായ്പ അനുവദിക്കുന്നത്. ഒരു തവണ കരാര്‍ ഒപ്പിട്ടാല്‍ മതിയാകും.

ഗാരന്റിക്കു പുറമേ വര്‍ക്ക്‌ ചെയ്യാനുള്ള വായ്പ, ബില്‍ ഡിസ്‌കൗണ്ടിങ്, പ്രോമിസറി നോട്ട് ഡിസ്‌കൗണ്ടിങ്, കൂടാതെ മെഷിനറി, വാഹനങ്ങള്‍ എന്നിവ വാങ്ങാനുള്ള വായ്പയും ലഭിക്കും. വായ്പകള്‍ക്ക് പുറമേ കരാറുകാര്‍ക്ക് ആവശ്യമായ കേപബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഇന്‍സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയും കുറഞ്ഞ നിരക്കില്‍ കെഎഫ്സി നല്‍കുമെന്ന് തച്ചങ്കരി അറിയിച്ചു.

Disclaimer

Disclaimer

This story is auto-aggregated by a computer program and has not been created or edited by Dailyhunt Publisher: Times Kerala

#Hashtags