Dailyhunt
'സര്‍വേകള്‍ ശരിയായിരുന്നെങ്കില്‍ ഞാൻ വടകര MP ആകില്ലായിരുന്നു': ഷാഫി പറമ്പില്‍ | Surveys

'സര്‍വേകള്‍ ശരിയായിരുന്നെങ്കില്‍ ഞാൻ വടകര MP ആകില്ലായിരുന്നു': ഷാഫി പറമ്പില്‍ | Surveys

Times Kerala 3 weeks ago

ത്തനംതിട്ട: തിരഞ്ഞെടുപ്പ് സർവേകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് ഷാഫി പറമ്പില്‍ എംപി. അടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവേകള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്നും നിലവില്‍ യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.(If the surveys were correct, I would not have become Vatakara MP, says Shafi Parampil)

സർവേകള്‍ ശരിയായിരുന്നെങ്കില്‍ താൻ ഇപ്പോള്‍ വടകര എംപി ആകില്ലായിരുന്നു. സർവേ ഫലങ്ങളിലല്ല, ജനങ്ങളിലാണ് വിശ്വാസം എന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയുള്ള പരാതിയെക്കുറിച്ചും ഷാഫി പ്രതികരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. ഒരു സ്ഥാനാർത്ഥിയും മതം പറഞ്ഞ് വോട്ട് ചോദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകള്‍ കോണ്‍ഗ്രസ് സുതാര്യമായി പുറത്തുവിട്ടിട്ടുണ്ട്. സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് പോലെയല്ല ഇത്. കോണ്‍ഗ്രസ് ഒരിക്കലും ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും എന്നാല്‍ സിപിഎം ഒരിക്കലും കണക്കുകള്‍ തുറന്നുപറയാൻ തയ്യാറാകില്ലെന്നും ഷാഫി പറമ്പില്‍ തുറന്നടിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala