Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'സസ്തി കോപ്പി': താപ്സി പന്നുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കങ്കണ റണാവത്ത് | Kangana Ranaut

'സസ്തി കോപ്പി': താപ്സി പന്നുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കങ്കണ റണാവത്ത് | Kangana Ranaut

Times Kerala 20 hrs ago

മുംബൈ: ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത്തും നടി താപ്സി പന്നുവും തമ്മിലുള്ള വർഷങ്ങള്‍ പഴക്കമുള്ള നീരസം വീണ്ടും മറനീക്കി പുറത്തേക്ക്.

താപ്സി അടുത്തിടെ നടത്തിയ പരാമർശത്തില്‍ പ്രകോപിതയായി കങ്കണ ഇൻസ്റ്റാഗ്രാമില്‍ രൂക്ഷമായ വിമർശനങ്ങളടങ്ങിയ രണ്ട് സ്റ്റോറികള്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കങ്കണ തന്നെ ഈ സ്റ്റോറികള്‍ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.(Kangana Ranaut Attacks Taapsee Pannu In Deleted Instagram Stories Over Upbringing Remark)

താപ്സിയുടെ പേര് എടുത്തു പറയാതെ ‘സസ്തീ കോപ്പി’ എന്ന് വിശേഷിപ്പിച്ചായിരുന്നു കങ്കണയുടെ ആദ്യ പോസ്റ്റ്. സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്ത വിലകുറഞ്ഞ പകർപ്പാണ് താപ്സിയെന്നും, തന്റെ വളർത്തദോഷത്തെയും മാതാപിതാക്കളെയും അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും കങ്കണ ആരോപിച്ചു. തുടർന്ന് താപ്സിയുടെ അഭിമുഖത്തിന്റെ വാർത്ത പങ്കുവെച്ച്‌ നേരിട്ട് പേരുപറഞ്ഞായിരുന്നു രണ്ടാമത്തെ പോസ്റ്റ്.

വാടകവീടുകളിലും മറ്റും സംശയാസ്പദമായ പശ്ചാത്തലത്തില്‍ വളർന്നവരാണ് പ്രശസ്തമായ രാജ്പുത് ജമീന്ദാർ കുടുംബത്തില്‍ ജനിച്ച തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതെന്നും കങ്കണ കുറിച്ചു. തന്റെ പുതിയ ചിത്രമായ ‘ഗാന്ധാരി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താപ്സി കങ്കണയെക്കുറിച്ച്‌ സംസാരിച്ചത്. തങ്ങള്‍ തമ്മില്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും, വ്യക്തികളുടെ സംസാരവും പെരുമാറ്റവും അവരുടെ വളർന്നു വന്ന സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും താപ്സി പറഞ്ഞിരുന്നു. ഈ പരാമർശമാണ് കങ്കണയെ ചൊടിപ്പിച്ചത്.

Story Summary

Actor and MP Kangana Ranaut reignited her feud with Taapsee Pannu by posting critical Instagram stories reacting to Taapsee’s recent comments about her. Kangana accused Taapsee of being a “sasti copy” and targeting her family background, though she later deleted the posts.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala