Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗഹൃദം നിരസിച്ച യുവതിയുടെയും അമ്മയുടെയും ചിത്രങ്ങള്‍ എഐ വഴി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡല്‍ഹി സ്വദേശിയായ യുവാവ് പിടിയില്‍ | Delhi Priest Arrested AI Morphed Photos

സൗഹൃദം നിരസിച്ച യുവതിയുടെയും അമ്മയുടെയും ചിത്രങ്ങള്‍ എഐ വഴി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡല്‍ഹി സ്വദേശിയായ യുവാവ് പിടിയില്‍ | Delhi Priest Arrested AI Morphed Photos

Times Kerala 1 week ago

ഹമ്മദാബാദ്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഗുജറാത്ത് സ്വദേശിനിയായ യുവതി സൗഹൃദ അഭ്യർത്ഥന നിരസിച്ചതിന് പ്രതികാരമായി യുവതിയുടെയും അമ്മയുടെയും വ്യാജ നഗ്നചിത്രങ്ങള്‍ കൃത്രിമബുദ്ധി ഉപയോഗിച്ച്‌ നിർമ്മിച്ച്‌ പ്രചരിപ്പിച്ച യുവാവിനെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു (Delhi Priest Arrested AI Morphed Photos).

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മതപരമായ പ്രഭാഷണങ്ങള്‍ നടത്തുന്ന ഡല്‍ഹി ഉസ്മാൻപൂർ സ്വദേശിയായ സുമിത് നേംചന്ദ് ശർമ്മ (27) എന്ന പുരോഹിതനാണ് അഹമ്മദാബാദ് സിറ്റി സൈബർ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.

ഡിസംബർ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഇയാള്‍ യുവതിയെ നിരന്തരം ഓണ്‍ലൈനിലൂടെ പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നു. സൗഹൃദത്തില്‍നിന്ന് യുവതി പിന്മാറിയതോടെ പ്രതി യുവതിയുടെയും അമ്മയുടെയും ഇൻസ്റ്റാഗ്രാം ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഇന്റർനെറ്റിലെ വസ്ത്രങ്ങള്‍ നീക്കം ചെയ്യുന്ന എഐ ടൂളുകള്‍ ഉപയോഗിച്ച്‌ നൂറിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുകയുമായിരുന്നു.

യുവതിയെയും കുടുംബത്തെയും പൊതുസമൂഹത്തില്‍ അപമാനിക്കുന്നതിനായി പ്രതി ഇവരുടെ പേരില്‍ മൂന്ന് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഒരു യൂട്യൂബ് ചാനലും ഉള്‍പ്പെടെ പത്തോളം വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിർമ്മിച്ചാണ് ഈ മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല കമന്റുകളോടെ പ്രചരിപ്പിച്ചത്. മാനസികമായ പീഡനം സഹിക്കവ്യാതെ യുവതി നല്‍കിയ പരാതിയെത്തുടർന്ന് അഹമ്മദാബാദ് സൈബർ ക്രൈം വിഭാഗം ഇൻസ്പെക്ടർ എം.എച്ച്‌. ഭേതരിയയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഡല്‍ഹിയില്‍നിന്ന് പിടികൂടിയത്. സ്ത്രീകളെ ഓണ്‍ലൈൻ അതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനായി ഗുജറാത്ത് പോലീസ് ആരംഭിച്ച ‘മിഷൻ സൈബർ രക്ഷിക’ എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് പ്രതിയെ അതിവേഗം വലയിലാക്കിയത്. ഭാരതീയ ന്യായ സംഹിത, ഐടി ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

Summary: Ahmedabad Cyber Crime Branch has arrested a 27-year-old priest from Delhi for using AI tools to create and circulate over 100 morphed explicit images of a woman and her mother. The accused, Sumit Nemchand Sharma, targeted the victim after she rejected his friendship request on Instagram, subsequently creating multiple fake social media accounts to defame her family. The arrest was executed under the new initiative ‘Mission Cyber Rakshika’ aimed at securing digital spaces for women.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala