Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശബരിമല നെയ്യ് ക്രമക്കേട്: 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ വിജിലൻസ് ഡയറക്ടറോട് നിര്‍ദേശിച്ച്‌ ഹൈക്കോടതി | Sabarimala Ghee Scam

ശബരിമല നെയ്യ് ക്രമക്കേട്: 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ വിജിലൻസ് ഡയറക്ടറോട് നിര്‍ദേശിച്ച്‌ ഹൈക്കോടതി | Sabarimala Ghee Scam

Times Kerala 1 week ago

കൊച്ചി: ശബരിമലയില്‍ നെയ്യ് വാങ്ങിയതിലുണ്ടായ വൻ ക്രമക്കേടില്‍ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം.

അന്വേഷണ റിപ്പോർട്ട് സീല്‍ ചെയ്ത കവറില്‍ കോടതിക്ക് നേരിട്ട് കൈമാറണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.(Sabarimala Ghee Scam, High Court Directs Vigilance To Submit Report In Ten Days)

കേസില്‍ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാൻ യോഗ്യരും മിടുക്കരുമായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു. ഇതിനായി യോഗ്യരായ മികച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക പത്തു ദിവസത്തിനകം സർക്കാരിനോട് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടുകളും ഗുണനിലവാരമില്ലായ്മയും സംബന്ധിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍.

Story Summary

The Kerala High Court directed the Vigilance Director to submit a preliminary investigation report within 10 days in a sealed cover regarding the ghee scam at Sabarimala. The court also ordered the government to submit a list of capable officers to form a Special Investigation Team.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala