Dailyhunt
ശരണ്യയുടെ തിരോധാനം: കര്‍ണാടക മുഖ്യമന്ത്രിയുമായും വനം-ആഭ്യന്തര മന്ത്രിമാരുമായും സംസാരിച്ച്‌ KC വേണുഗോപാല്‍, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ആവശ്യം | Malayali woman

ശരണ്യയുടെ തിരോധാനം: കര്‍ണാടക മുഖ്യമന്ത്രിയുമായും വനം-ആഭ്യന്തര മന്ത്രിമാരുമായും സംസാരിച്ച്‌ KC വേണുഗോപാല്‍, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ആവശ്യം | Malayali woman

Times Kerala 5 days ago

കോഴിക്കോട്: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനെ (36) കണ്ടെത്താൻ കർണാടക സർക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടി കെ.സി.

വേണുഗോപാല്‍ എംപി. കർണാടക വനംമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി സംസാരിച്ച അദ്ദേഹം, തെരച്ചിലിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ശരണ്യയുടെ പിതാവുമായി സംസാരിച്ച അദ്ദേഹം, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കി.(Malayali woman’s disappearance, KC Venugopal speaks to Karnataka Forest and Home Ministers)

വ്യാഴാഴ്ച രാവിലെ 8:15-ഓടെയാണ് ശരണ്യ ഉള്‍പ്പെടെ പത്തംഗ സംഘം ട്രക്കിങ്ങ് ആരംഭിച്ചത്. സംഘത്തിലുണ്ടായിരുന്ന അച്ഛനും മകനും താഴേക്ക് ഇറങ്ങുന്നതിനിടെ ശരണ്യയെ കണ്ടിരുന്നു. കൂടെയുള്ളവർ മടങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാൻ വന്നോളാം എന്നായിരുന്നു ശരണ്യയുടെ മറുപടി. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് റിസോർട്ട് ജീവനക്കാർ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് വഴിതെറ്റിയതായി ശരണ്യ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആകുകയായിരുന്നു.

നിലവില്‍ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ്, ഗോത്രവർഗ്ഗക്കാർ എന്നിവരടങ്ങുന്ന 150 ഓളം പേരാണ് വനത്തിനുള്ളില്‍ പരിശോധന നടത്തുന്നത്. ഇന്ന് മാത്രം 80-ലധികം പേർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചില്‍ തുടരുന്നു. നാല് ദിവസമായിട്ടും ശരണ്യയെക്കുറിച്ച്‌ യാതൊരു സൂചനയും ലഭിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ മുൻപും പലതവണ ഒറ്റയ്ക്ക് യാത്രകള്‍ നടത്തിയിട്ടുള്ള ആളാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala