Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശാരീരിക അസ്വാസ്ഥ്യവും ഛര്‍ദ്ദിലും: വീണ്ടും ഡോക്ടര്‍മാരുടെ സേവനം തേടി CJP സ്ഥാപകൻ അഭിജിത് ദിപ്കെ | CJP Founder Abhijeet Dipke

ശാരീരിക അസ്വാസ്ഥ്യവും ഛര്‍ദ്ദിലും: വീണ്ടും ഡോക്ടര്‍മാരുടെ സേവനം തേടി CJP സ്ഥാപകൻ അഭിജിത് ദിപ്കെ | CJP Founder Abhijeet Dipke

Times Kerala 1 week ago

ത്രപതി സംഭാജിനഗർ: കോക്ക്റോച്ച്‌ ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് ശാരീരിക അസ്വസ്ഥത. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള വസതിയില്‍ വെച്ച്‌ ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.

വീടിന്റെ പാർക്കിംഗ് ഏരിയയില്‍ തന്നെ കാണാനെത്തിയ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തിന് ഛർദ്ദിലുണ്ടാകുകയായിരുന്നു.(CJP Founder Abhijeet Dipke Falls Ill In Chhatrapati Sambhajinagar)

ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് താഴത്തെ പാർക്കിംഗ് ഏരിയയില്‍ ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് അഭിജിത് എത്തിയത്. സംസാരിക്കുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വീടിന്റെ പിൻവശത്തേക്ക് മാറി ഛർദ്ദിക്കുകയുമായിരുന്നു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കാൻ നില്‍ക്കാതെ അദ്ദേഹം മുകളിലത്തെ നിലയിലുള്ള മുറിയിലേക്ക് മടങ്ങി.

മകന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കാര്യം അഭിജിതിന്റെ പിതാവ് സ്ഥിരീകരിച്ചു. ആരോഗ്യനില പരിശോധിക്കുന്നതിനായി വീട്ടിലേക്ക് ഡോക്ടർമാരെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സമീപദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ശേഷം അടുത്തിടെയാണ് അഭിജിത് ദിപ്കെ സ്വന്തം നാടായ ഛത്രപതി സംഭാജിനഗറില്‍ തിരിച്ചെത്തിയത്.

Story Summary

Cockroach Janta Party (CJP) founder Abhijeet Dipke experienced physical discomfort and vomited while meeting supporters at his residence in Chhatrapati Sambhajinagar on Saturday morning. His father, Bhagwan Dipke, confirmed that doctors were called for an examination and noted that Abhijeet had previously been diagnosed with typhoid during the Delhi protests.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala