കണ്ണൂർ: ചൊക്ലി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയുടെ (17) തിരോധാനത്തില്‍ ഇരുപതാം ദിവസവും സൂചനകളൊന്നുമില്ല.
കാശിക്ക് പോകുന്നുവെന്ന കുറിപ്പെഴുതി വെച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം വാരാണസിയിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.(Missing Student Shivasurya No Clue In Varanasi Investigation Expands)
ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ അൻപതിലധികം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും ശിവസൂര്യ വാരാണസിയില്‍ എത്തിയിട്ടില്ലെന്നാണ് നിഗമനം. ഓഗസ്റ്റ് എട്ടിനാണ് കുട്ടി വീടുവിട്ടിറങ്ങിയത്. മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിലുള്ള വിഷമത്തിലായിരുന്നു ഇത്. താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തില്‍ അലിയും എന്നായിരുന്നു കുറിപ്പ്.
ശിവസൂര്യ നിലവില്‍ വാരാണസിയില്‍ എത്തിയിട്ടില്ലെന്നും, കേരളത്തില്‍ ഉണ്ടാകാമെന്നുമാണ് പോലീസിന്റെ പുതിയ നിഗമനം. ഇതിനുമുൻപ് പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകയിലെ മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വാരണാസിയില്‍ രണ്ടുദിവസം കൂടി അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.
Story Summary
Special police teams searching for missing 17-year-old Shivasurya from Chokli, Kannur, found no leads even after checking over 50 CCTV cameras in Varanasi. Police now suspect the Class 12 student might be working somewhere in Kerala.

