വാഷിംഗ്ടണ്‍: ബീജം നിറച്ച സിറിഞ്ച് ഉപയോഗിച്ച് സ്ത്രീക്ക് നേരെ ആക്രമണം നടത്തിയ ആള്‍ പിടിയില്‍. മേരിലാന്‍റ് ചര്‍ച്ച്‌ടണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് സംഭവം നടന്നത്. സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയായ ബൈറോണ്‍ സ്റ്റെമന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്., സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സ്ത്രീയെ പിന്തുടര്‍ന്ന പ്രതി സിറിഞ്ചുകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു ഇയാള്‍.

