തിരൂരങ്ങാടി: സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിനെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു (Tirurangadi police).
കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ എൻ.കെ. അനന്ദു (22)വിനെയാണ് അറസ്റ്റ് ചെയ്തത്.
യുവതിയെ ഭീഷണിപ്പെടുത്തി അവരുടെ സ്‌നാപ്ചാറ്റ് അക്കൗണ്ടിന്റെ പാസ്‌വേഡ് കൈക്കലാക്കിയ ശേഷമാണ് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. യുവതിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതി വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ദിവസമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
തിരൂരങ്ങാടി സിഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ സഫുവാൻ, എഎസ്‌ഐമാരായ സുബൈർ, സതീഷ്, മഞ്ജുഷ എന്നിവർ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary: A 22-year-old man was arrested in Malappuram for allegedly threatening a woman and sharing her private images and videos after obtaining access to her Snapchat account. Police arrested him while he was reportedly attempting to leave the country, and he was later remanded by the court.

