ജനപ്രിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ് എന്നിവയ്ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകള്‍ അവതരിപ്പിക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരുങ്ങുന്നു (Meta Paid Subscription Plans).
വരുമാനത്തിനായി പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി ആപ്പുകളുടെ ‘പ്ലസ്’ പതിപ്പുകളാണ് കമ്പനി പുറത്തിറക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഇൻസ്റ്റാഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 3.99 ഡോളറും (ഏകദേശം 387 രൂപ) വാട്‌സ്‌ആപ്പ് പ്ലസിന് പ്രതിമാസം 2.99 ഡോളറും (ഏകദേശം 290 രൂപ) വരിസംഖ്യ നല്‍കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യയിലെ കൃത്യമായ നിരക്കുകള്‍ മെറ്റ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പണം നല്‍കി സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്ന ഉപയോക്താക്കള്‍ക്ക് സാധാരണക്കാർക്ക് ലഭിക്കാത്ത അത്യാധുനിക ടൂളുകളിലേക്കും വിപുലമായ സുരക്ഷാ ഫീച്ചറുകളിലേക്കും പ്രവേശനം ലഭിക്കും.
ഇൻസ്റ്റഗ്രാം പ്ലസ് സബ്‌സ്‌ക്രൈബർമാർക്ക് തങ്ങളുടെ സ്റ്റോറികള്‍ മറ്റുള്ളവർ എത്ര തവണ വീണ്ടും കണ്ടുവെന്ന് അറിയാനും, വ്യൂവർ ലിസ്റ്റില്‍ വരാതെ രഹസ്യമായി സ്റ്റോറികള്‍ പ്രിവ്യൂ ചെയ്യാനും, സ്റ്റോറികളുടെ 24 മണിക്കൂർ സമയപരിധി നീട്ടാനും സാധിക്കുമെന്ന് പ്രമുഖ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ആനിമേറ്റഡ് ‘സൂപ്പർ ഹാർട്ട്’ റിയാക്ഷനുകള്‍, ബയോകള്‍ക്കുള്ള പ്രത്യേക ഫോണ്ടുകള്‍, കൂടുതല്‍ പ്രൊഫൈല്‍ പിൻ ചെയ്യാനുള്ള സൗകര്യം എന്നിവയും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാകും. വാട്‌സ്‌ആപ്പ് പ്ലസ് വരിക്കാർക്ക് മെസ്സേജിങ് കൂടുതല്‍ വ്യക്തിഗതമാക്കാൻ സഹായിക്കുന്ന കസ്റ്റം തീമുകള്‍, പ്രത്യേക റിങ്‌ടോണുകള്‍, പ്രീമിയം സ്റ്റിക്കറുകള്‍, കൂടുതല്‍ ചാറ്റുകള്‍ പിൻ ചെയ്യാനുള്ള സൗകര്യം എന്നിവ ലഭിക്കും. ഇതിന് പുറമെ എഐ, ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ‘മെറ്റാ വണ്‍’ എന്ന പേരില്‍ മറ്റൊരു പ്രീമിയം പ്ലാനും കമ്പനി അവതരിപ്പിക്കുന്നുണ്ട്. അത്യാധുനിക എഐ സംവിധാനങ്ങള്‍ നിർമ്മിക്കുന്നതിനായി ചെലവഴിക്കുന്ന ഭീമമായ തുക വീണ്ടെടുക്കുന്നതിനാണ് മെറ്റയുടെ ഈ പുതിയ പെയ്ഡ് പ്ലാനുകള്‍ എന്നാണ് വിലയിരുത്തല്‍.
Summary: Meta is set to revolutionize social media usage by introducing paid ‘Plus’ subscription plans for Instagram, Facebook, and WhatsApp. Users subscribing to these premium tiers will gain access to exclusive features, including advanced story tracking, hidden previews, custom chat themes, and enhanced interface customization. This strategic pivot towards subscription models aims to diversify Meta’s revenue streams and offset the massive infrastructural investments in cutting-edge AI technologies.

