Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന യു.ഡി.എഫിന്റെ നയം; ഗതാഗത മന്ത്രിക്കെതിരെ പിണറായി വിജയൻ | Pinarayi Vijayan CP John Priyadarshini bus

സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന യു.ഡി.എഫിന്റെ നയം; ഗതാഗത മന്ത്രിക്കെതിരെ പിണറായി വിജയൻ | Pinarayi Vijayan CP John Priyadarshini bus

Times Kerala 2 days ago

തിരുവനന്തപുരം: ക്ഷേമപദ്ധതികള്‍ ജനങ്ങളുടെ അവകാശമാണെന്ന എല്‍.ഡി.എഫ് നയം അട്ടിമറിച്ച്‌ (Pinarayi Vijayan CP John Priyadarshini bus), അവ സർക്കാരിന്റെ ഔദാര്യമാണെന്ന് പ്രഖ്യാപിക്കുകയാണ് യു.ഡി.എഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

സൗജന്യ യാത്രാപദ്ധതി തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴേക്കും സ്ത്രീകള്‍ ബസില്‍ തള്ളിക്കയറുന്നവരാണെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ പറഞ്ഞത് അങ്ങേയറ്റം നിന്ദ്യവും അവഹേളനപരവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും സൗജന്യയാത്ര നല്‍കുമെന്ന് നല്‍കിയ വാഗ്ദാനം അധികാരത്തിലെത്തിയപ്പോള്‍ ഓർഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കുകയാണ് സർക്കാർ ചെയ്തത്. ഇപ്പോള്‍ പദ്ധതി ഉപയോഗിക്കുന്ന സ്ത്രീകളെ ദാരിദ്ര്യം അഭിനയിക്കുന്നവരെന്ന് പരിഹസിക്കുകയും, സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാകാൻ കാരണം ഇതാണെന്ന് ആരോപിക്കുകയും ചെയ്യുന്നത് ഭരണതലത്തിലെ വീഴ്ചകള്‍ മറയ്ക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എല്‍.ഡി.എഫ് സർക്കാർ നിർദ്ധനരായ സ്ത്രീകള്‍ക്കായി നടപ്പാക്കിയ പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ‘സ്ത്രീ സുരക്ഷാ പദ്ധതി’ നിലവിലെ സർക്കാർ മുടക്കി. അതിനുപുറമെ കുടുംബശ്രീ തകർക്കാനുള്ള ശ്രമങ്ങളും അഞ്ചരലക്ഷം പേർക്ക് വീട് നല്‍കിയ ലൈഫ് മിഷൻ പദ്ധതിക്കുള്ള ഫണ്ട് വകയിരുത്താതെ ഇല്ലാതാക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. എല്‍.ഡി.എഫ് കൊണ്ടുവന്ന ജനകീയ പദ്ധതികള്‍ ഇല്ലാതാക്കിയ ശേഷം, പ്രിയദർശിനി വഴി സൗജന്യ യാത്ര നടത്തുന്ന നാമമാത്രമായ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന സർക്കാർ നിലപാടില്‍ പിണറായി വിജയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Story Summary: Leader of Opposition Pinarayi Vijayan strongly criticized Transport Minister C.P. John and the UDF government over remarks regarding women using the Priyadarshini free bus service. Vijayan accused the government of undermining LDF welfare initiatives like the Stree Suraksha scheme and Life Mission while disrespecting women commuters.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala