Wednesday, 27 Jan, 6.34 pm Times Kerala

ദേശീയം
സ്ത്രീകളുമായി സൗഹൃദത്തിലാകും, മദ്യവും മറ്റും നല്‍കി സ്വാധീനിക്കും, കൊന്നു തള്ളിയ ശേഷം സ്വര്‍ണവും പണവുമായി കടന്നു കളയും; ഹൈദരാബാദില്‍ അറസ്റ്റിലായ സീരിയല്‍ കില്ലര്‍ കൊടും ഭീകരനെന്നു പോലീസ്

ഹൈദരാബാദ്: 18 സ്ത്രീകളെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ നാല്പത്തഞ്ചുകാരന്‍ അറസ്റ്റില്‍. മൈന രാമലു എന്നയാളാണ് ഹൈദരാബാദില്‍ വെച്ച്‌ ചൊവ്വാഴ്ച അറസ്റ്റിലായത്.കല്ലുവെട്ട് തൊഴിലാളിയായ ഇദ്ദേഹത്തെ സിറ്റി പൊലീസ് ടാസ്‌ക് ഫോഴ്‌സും രാച്ചകൊണ്ട കമ്മീഷ്ണറേറ്റിലെ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പിടികൂടിയത്.അടുത്തിടെ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. 21 വയസിലാണ് ഇയാള്‍ വിവാഹിതനാകുന്നത്. പക്ഷേ അധികം വൈകാതെ ഭാര്യ മറ്റൊരാളോടൊപ്പം പോയി. ഇതോടെ സ്ത്രീകളോട് ആകെ വിദ്വേഷം തോന്നിയ ഇയാള്‍ പരമ്ബര കൊലപാതകങ്ങളിലേക്ക് തിരിയുകയായിരുന്നു.2003 ലാണ് ഇദ്ദേഹം കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തും. പിന്നീട് ഇരകളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ തട്ടിയെടുത്ത് രക്ഷപെടുത്തുകയാണ് പതിവ്.

നേരത്തെ, രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്ന പ്രതി ജയിലില്‍ നിന്ന് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. പിന്നീട് ഹൈദരാബാദ് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലൂടെയാണ് ഇയാള്‍ ഇതുവരെ പതിനെട്ട് സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 2011ലാണ് പൊലീസ് ഇയാളെ പോലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇയാളുടെ മനോനിലതെറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്നും രക്ഷപെടുകയുമായിരുന്നു.

ഇരിക്കൂറില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്

കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു ;നിയന്ത്രണം കടുപ്പിച്ച്‌ സര്‍ക്കാര്‍

സ്ത്രീകള്‍ക്ക് മദ്യവും മറ്റും നല്‍കി സ്വാധീനിച്ച ശേഷം അവരെ കൊലപ്പെടുത്തി സ്വര്‍ണ്ണവുമായി കടന്നുകളയുന്നതായിരുന്നു രാമുലുവിന്റെ രീതിയെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുപത്തൊന്നാം വയസിലാണ് രാമുലു വിവാഹിതനാകുന്നത്. എന്നാല്‍ ഭാര്യ ഇയാളെ ഉപേക്ഷിച്ച്‌ മറ്റൊരാളുടെ ഒപ്പം പോകുകയായിരുന്നു. ഈ സംഭവമാണ് ഇദ്ദേഹത്തിന്റെ മനോനില തെറ്റാന്‍ കാരണമെന്നും പൊലീസ് പറഞ്ഞു.

ഈ വര്‍ഷം തന്റെ ഭാര്യ വെങ്കടമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ പരാതിയുമായി ഹൈദരാബാദ് പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെങ്കടമ്മയെ അടുത്തുള്ള ഗ്രാമത്തിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലിയില്‍ കണ്ടെത്തുകയായിരുന്നു. കേസന്വേഷിച്ച പൊലീസ് വെങ്കടമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും കൊലപാതക രീതി രാമുലുവുന്റേതിന് സമാനമാണെന്ന് തിരിച്ചറിയുകയും ചെയ്തു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി രാമുലു തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top