Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ?: ജോണ്‍ മേനോനെക്കുറിച്ച്‌ കൂടുതല്‍ സൂചനകള്‍ ലഭിച്ചു; ദുരൂഹ ഇടപാടുകാരനെന്ന് വിവരം, ക്രൈംബ്രാഞ്ച് ഇൻ്റര്‍പോളിൻ്റെ സഹായം തേടും | Sukumara Kurup

സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ?: ജോണ്‍ മേനോനെക്കുറിച്ച്‌ കൂടുതല്‍ സൂചനകള്‍ ലഭിച്ചു; ദുരൂഹ ഇടപാടുകാരനെന്ന് വിവരം, ക്രൈംബ്രാഞ്ച് ഇൻ്റര്‍പോളിൻ്റെ സഹായം തേടും | Sukumara Kurup

Times Kerala 2 weeks ago

തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച കേസുകളിലൊന്നായ സുകുമാരക്കുറുപ്പ് കേസില്‍ 42 വർഷങ്ങള്‍ക്ക് ശേഷം പുതിയ വെളിപ്പെടുത്തലുകള്‍.

കുറുപ്പുമായി അതിശയകരമായ രൂപസാദൃശ്യമുള്ള ‘ജോണ്‍ മേനോൻ’ എന്ന വ്യക്തിയെക്കുറിച്ച്‌ പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങള്‍ ലഭിച്ചു.(Sukumara Kurup, Kerala Crime Branch Seeks Interpol Help Over Sukumara Kurup Lookalike In Brunei)

മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള മലയാളികളാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നിർണായക വിവരങ്ങള്‍ കൈമാറിയത്. ബ്രൂണെയില്‍ താമസിക്കുന്ന ജോണ്‍ മേനോൻ ദുരൂഹ ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണെന്നാണ് വിവരം. രണ്ടു വർഷം മുൻപ് നിർമ്മാണ സാമഗ്രികളുടെ കരാറുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഇയാളുടെ പങ്കാളിയായ പാകിസ്താൻ സ്വദേശിക്കെതിരെ കേസെടുത്തിരുന്നു.

മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് തങ്ങളെന്നാണ് ഇയാള്‍ പരിചയപ്പെട്ട ചിലരോട് വെളിപ്പെടുത്തിയിട്ടുള്ളത്. പ്രചരിക്കുന്ന വിവരങ്ങളില്‍ സത്യാവസ്ഥയുണ്ടോ എന്നറിയാൻ ഇന്റർപോളിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. നിലവില്‍ ലഭിച്ച ചിത്രങ്ങളും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് ഐ.ജി ഇന്റർപോളിന് ഉടൻ കത്തയക്കും. ലഭ്യമായ വിവരങ്ങള്‍ പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ലെങ്കിലും ഇന്റർപോളില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ച ശേഷമേ തുടർന്നുള്ള നടപടികളിലേക്ക് കടക്കൂ.

80 വയസ്സിലധികം പ്രായമുള്ളതും ഹൃദ്രോഗിയുമായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. ഇതിനിടയിലാണ് ബ്രൂണെയില്‍ നിന്നുള്ള പുതിയ വെളിപ്പെടുത്തല്‍ സജീവമാകുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് ജാർഖണ്ഡില്‍ ജോലി ചെയ്തിരുന്ന രത്നമ്മ എന്ന മലയാളി നഴ്സാണ് കുറുപ്പിനെ അവസാനമായി കണ്ടതായി അവകാശപ്പെട്ടത്. എന്നാല്‍ കേരള പൊലീസ് അവിടെയെത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞിരുന്നു.

Story Summary

The Crime Branch is seeking Interpol’s assistance to verify claims that Sukumara Kurup, a fugitive missing for 42 years in the infamous 1984 Chacko murder case, is living in Brunei under the alias John Menon. Police received unofficial inputs from Keralites in Malaysia and Indonesia, though officials remain cautious until formal verification is complete.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala