Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുല്‍ത്താൻ വരുന്നു; നെയ്മറെയും കൂട്ടി ആൻസലോട്ടിയുടെ ബ്രസീല്‍ ലോകകപ്പിന്, കാനറികള്‍ ആത്മവിശ്വാസത്തില്‍ | Neymar Jr Brazil Squad FIFA

സുല്‍ത്താൻ വരുന്നു; നെയ്മറെയും കൂട്ടി ആൻസലോട്ടിയുടെ ബ്രസീല്‍ ലോകകപ്പിന്, കാനറികള്‍ ആത്മവിശ്വാസത്തില്‍ | Neymar Jr Brazil Squad FIFA

Times Kerala 1 week ago

രിക്കുകള്‍ തുടർച്ചയായി വേട്ടയാടുന്നുണ്ടെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട സുല്‍ത്താൻ നെയ്മർ ജൂനിയർ ബ്രസീലിന്റെ ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തുന്നു (Neymar Jr Brazil Squad FIFA).

ലൂയിസ് ഹെന്റിക്, മാത്യൂസ് കുന്യ എന്നിവർക്ക് പിന്നാലെ മുഖ്യപരിശീലകൻ കാർലോ ആൻസലോട്ടി നെയ്മറിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ആവേശത്തോടെയാണ് ഫുട്ബോള്‍ ലോകം അത് സ്വീകരിച്ചത്. അമേരിക്കയില്‍ നടക്കാനിരിക്കുന്ന വിശ്വമേളയിലേക്ക് നെയ്മറെക്കൂടി ഉള്‍പ്പെടുത്തി ശക്തമായ നിരയെയാണ് ആൻസലോട്ടി സജ്ജമാക്കിയിരിക്കുന്നത്. വിനീഷ്യസ് ജൂനിയർ, റാഫീന്യ, ബ്രൂണോ ഗുയിമാറസ്, കാസമിറോ തുടങ്ങിയ വൻതാരനിരയുള്ള ബ്രസീല്‍ ടീമിലേക്ക് നെയ്മർ കൂടി എത്തുന്നതോടെ ഇക്കുറി കനകക്കിരീടത്തില്‍ കുറഞ്ഞതൊന്നും കാനറികള്‍ ലക്ഷ്യമിടുന്നില്ല. കുമ്മായവരയ്ക്ക് പുറത്തുനിന്ന് കളി തിരിക്കാൻ മിടുക്കനായ ആൻസലോട്ടിയുടെ തന്ത്രങ്ങളിലാണ് ഇനി ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവൻ.

ലോകകപ്പ് ചരിത്രത്തില്‍ ഇന്നുവരെ എല്ലാ ടൂർണമെന്റുകളിലും പങ്കെടുത്ത ഒരേയൊരു രാജ്യമായ ബ്രസീലിന് 2002-ന് ശേഷം ഇതുവരെ കിരീടത്തില്‍ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ നെയ്മർക്കും ഈ ലോകകപ്പ് അത്യന്തം നിർണായകമാണ്. അന്താരാഷ്ട്ര കരിയറില്‍ കോണ്‍ഫെഡറേഷൻ കപ്പും ഒളിമ്പിക് സ്വർണ്ണവും മാത്രമുള്ള നെയ്മർ, ഒരു ലോകകപ്പ് കിരീടത്തോടെ കരിയർ പൂർത്തിയാക്കാനാകും ആഗ്രഹിക്കുന്നത്. തോല്‍വിയില്‍ കലാശിച്ചെങ്കിലും 2021-ലെ കോപ്പ അമേരിക്ക ഫൈനലില്‍ മെസ്സിയുടെ അർജന്റീനപ്പടയെ ഒന്നടങ്കം വിറപ്പിച്ച നെയ്മറുടെ ആ അവസാന 25 മിനിറ്റിലെ പോരാട്ടവീര്യം ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇപ്പോഴും മറക്കാനാകാത്ത ഓർമ്മയാണ്. ആ പഴയ കരുത്ത് ഇപ്പോഴും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കാനാണ് സൂപ്പർ താരം വീണ്ടും ബൂട്ട് കെട്ടുന്നത്.

ആക്രമണനിര തന്നെയാണ് ഇക്കുറിയും ബ്രസീലിന്റെ പ്രധാന കരുത്ത്. വിനീഷ്യസും റാഫീന്യയും വിങ്ങുകളില്‍ വേഗത കൂട്ടുമ്പോള്‍ സ്‌ട്രൈക്കർമാരായി മാത്യുസ് കുന്യ, ഇഗോർ തിയാഗോ, എൻഡ്രിക് എന്നിവരും മാർട്ടിനെല്ലി അടക്കമുള്ള യുവനിരയും ആൻസലോട്ടിയുടെ തന്ത്രങ്ങള്‍ക്ക് മൂർച്ച കൂട്ടും. മധ്യനിരയില്‍ കളിമെനയാൻ കാസമിറോയും ബ്രൂണോയുമുണ്ടാകും. ഗബ്രിയേല്‍ മഗാല്യൂസും മാർക്കിന്യോസും നയിക്കുന്ന പ്രതിരോധക്കോട്ടയും ആലിസണ്‍, എഡേഴ്‌സണ്‍ എന്നിവരടങ്ങുന്ന ഗോള്‍കീപ്പിങ് നിരയും ടീമിന് പൂർണ്ണ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് ബ്രസീല്‍ മത്സരിക്കുന്നത്. മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലൻഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് ചാമ്പ്യന്മാരായി തന്നെ നോക്കൗട്ടിലേക്ക് യോഗ്യത നേടാനുറച്ചാകും ആൻസലോട്ടിയും സംഘവും അമേരിക്കയിലേക്ക് വണ്ടി കയറുന്നത്.

Summary: Coach Carlo Ancelotti has officially included Neymar Jr. in Brazil’s squad for the upcoming FIFA World Cup in the United States despite his recurring injury concerns. The legendary forward will join a star-studded lineup featuring Vinicius Jr., Raphinha, and Casemiro as Brazil aims to end their 24-year World Cup title drought. Placed in Group C along with Morocco, Haiti, and Scotland, the Selecao are heavily favored to progress comfortably under Ancelotti’s tactical guidance.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala