Dailyhunt
'സ്വര്‍ണ്ണം കട്ടവനാരപ്പ': പാരഡി ഗാനം പാടി കൊല്ലത്ത് ആവേശം വിതറി ബിഹാറിലെ യുവ MLA മൈഥിലി താക്കൂര്‍ | Maithili Thakur

'സ്വര്‍ണ്ണം കട്ടവനാരപ്പ': പാരഡി ഗാനം പാടി കൊല്ലത്ത് ആവേശം വിതറി ബിഹാറിലെ യുവ MLA മൈഥിലി താക്കൂര്‍ | Maithili Thakur

Times Kerala 2 weeks ago

കൊല്ലം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിഹാറിലെ ബിജെപി എംഎല്‍എ മൈഥിലിയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കൊല്ലത്ത് നടന്ന പ്രചാരണ യോഗത്തിനിടെ “സ്വർണം കട്ടവനാരപ്പ…” എന്ന പാരഡി ഗാനം ആലപിച്ചാണ് മൈഥിലി സദസ്സിനെ കയ്യിലെടുത്തത്.(Bihar’s young MLA Maithili Thakur spreads excitement in Kollam by singing parody song)

ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എമാരില്‍ ഒരാളാണ് ഗായിക കൂടിയായ മൈഥിലി. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ അലിനഗറില്‍ നിന്നാണ് മൈഥിലി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എൻഡിഎ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനാണ് അവർ എത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പരിഹസിച്ചുകൊണ്ടുള്ള പാരഡി ഗാനം മൈഥിലി തനതായ ശൈലിയില്‍ അവതരിപ്പിച്ചത് പ്രവർത്തകർക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala