Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തമിഴ്‌നാട്ടില്‍ പടക്ക കടയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച്‌പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ പടക്ക കടയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച്‌പേര്‍ക്ക് ദാരുണാന്ത്യം

Times Kerala 4 years ago
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക കടയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച്‌പേര്‍ക്ക് ദാരുണാന്ത്യം. കളളാക്കുറിച്ചി ശങ്കരപുരത്ത് പടക്കം സൂക്ഷിച്ചുവെച്ച കടയിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കാനുളള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.അപകടത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പത്തിലധികം ഷെഡുകള്‍ നിലംപൊത്തി.
രാജ്യത്തെ പടക്ക നിര്‍മ്മാണ മേഖലയായ ഇവിടെ ഈ മാസം നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കളളാകുറിച്ചിയിലെ അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala