Dailyhunt
"തിരുത്തേണ്ടതെല്ലാം തിരുത്തും, കൊടുങ്കാറ്റുപോലെ തിരിച്ചുവരും": എം. സ്വരാജ് | M Swaraj Facebook Post

"തിരുത്തേണ്ടതെല്ലാം തിരുത്തും, കൊടുങ്കാറ്റുപോലെ തിരിച്ചുവരും": എം. സ്വരാജ് | M Swaraj Facebook Post

Times Kerala 1 week ago

തിരുവനന്തപുരം: പത്തു വർഷത്തെ എല്‍ഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ജനവിധി അപ്രതീക്ഷിതമാണെന്ന് എം. സ്വരാജ് അഭിപ്രായപ്പെട്ടു (M Swaraj Facebook Post).

പരാജയം ‘അനർഹമാണ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നാടിന്റെ വികസനമോ ഭാവിയോ വോട്ടർമാരുടെ പരിഗണനയില്‍ വന്നില്ലെന്ന് തോന്നിപ്പിക്കുന്നതാണ് ഫലമെന്നും നിരീക്ഷിച്ചു.

“രണ്ടു തവണ ഇവർ ഭരിച്ചല്ലോ, ഇനി ഒരു തവണ അവർ ഭരിക്കട്ടെ” എന്ന രീതിയിലുള്ള അരാഷ്ട്രീയ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. പത്തു വർഷം മുൻപുള്ള കേരളത്തിന്റെ അവസ്ഥ പലരും മറന്നുപോയിരിക്കാം. ഇടതുപക്ഷത്തിന്റെ ചെറിയ കുറവുകള്‍ പോലും ജനങ്ങള്‍ ഗൗരവമായി കാണുന്നുണ്ടാവാം. ഇടതുപക്ഷം തിരുത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ല.

യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ട കാര്യങ്ങളെല്ലാം തിരുത്തി മുന്നോട്ട് പോകാൻ ഇടതുപക്ഷം തയ്യാറാണ്.പരാജയത്തില്‍ തളരില്ലെന്നും കൂടുതല്‍ കരുത്തോടെ, കൊടുങ്കാറ്റുപോലെ ഇടതുപക്ഷം രാഷ്ട്രീയ കേരളത്തിലേക്ക് തിരിച്ചെത്തുമെന്നും സ്വരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഭരണവിരുദ്ധ തരംഗത്തില്‍ എല്‍ഡിഎഫ് കോട്ടകള്‍ തകർന്നടിയുകയും മുതിർന്ന നേതാക്കള്‍ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍, പരാജയകാരണങ്ങള്‍ അക്കമിട്ടു നിരത്തുന്നതായിരുന്നു സ്വരാജിന്റെ വാക്കുകള്‍.

Story Summary: CPM leader M. Swaraj reacted to the LDF’s defeat in the 2026 Kerala Assembly elections, stating that the front is ready to correct its mistakes without any pride. He described the loss as “undeserved” and suggested that an apolitical mindset of “giving the other side a chance” might have influenced voters.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala