Dailyhunt
തൊടുപുഴയില്‍ വിനോദ സഞ്ചാരത്തിനിടെ ദുരന്തം: ഇടിമിന്നല്‍ കവര്‍ന്നത് 12 വയസ്സുകാരിയുടെ ജീവൻ | Lightning

തൊടുപുഴയില്‍ വിനോദ സഞ്ചാരത്തിനിടെ ദുരന്തം: ഇടിമിന്നല്‍ കവര്‍ന്നത് 12 വയസ്സുകാരിയുടെ ജീവൻ | Lightning

Times Kerala 1 week ago

ടുക്കി: അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിന് സംഭവിച്ചത് മറക്കാനാകാത്ത ദുരന്തം. തൊടുപുഴയ്ക്ക് സമീപം ഉറവപ്പാറ സന്ദർശിക്കാനെത്തിയ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു.

പെരുമ്പാവൂർ മുടിക്കല്‍ വടക്കനേതില്‍ അഫ്‌സലിന്റെ മകള്‍ നഫീസത്തുള്‍ മിസ്‌റിയ (12) ആണ് മരിച്ചത്.(12-year-old girl dies after being struck by lightning while on a tourist trip in Thodupuzha)

പെണ്‍കുട്ടിയുടെ അച്ഛൻ അഫ്‌സലിനും (39), ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശി ഗോകുലിനും (26) പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പെരുമ്പാവൂരില്‍ നിന്ന് തൊടുപുഴയിലെ സമ്മർഫെസ്റ്റ് കാണാനെത്തിയ കുടുംബം പിന്നീട് ഉറവപ്പാറ മലമുകളില്‍ സന്ദർശനത്തിന് പോയതായിരുന്നു.

മലമുകളില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് അതിശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായി. അപകടം ഭയന്ന് മലയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അഫ്‌സലിനും മകള്‍ക്കും ശക്തമായ ഇടിമിന്നലേറ്റത്. ഇരുവരും തെറിച്ചുവീണു. പരിക്കേറ്റു വീണ ഇവരെ സഹായിക്കാൻ ഓടിയെത്തിയപ്പോഴാണ് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി ഗോകുലിനും മിന്നലേറ്റത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala