Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശ്ശൂരില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കവേ യുവതി താഴേയ്ക്ക് വീണു: ജീവൻ രക്ഷിച്ച്‌ പൊലീസുകാര്‍ | Thrissur Railway Station

തൃശ്ശൂരില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കവേ യുവതി താഴേയ്ക്ക് വീണു: ജീവൻ രക്ഷിച്ച്‌ പൊലീസുകാര്‍ | Thrissur Railway Station

Times Kerala 2 weeks ago

തൃശ്ശൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിയെ സമയോചിതമായി പിടിച്ച്‌ വലിച്ച്‌ രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്.

തൃശ്ശൂർ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.(Thrissur Railway Station Woman Saved Moving Sabari Express Police RPF)

സെക്കന്ദരാബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്‌സ്പ്രസിലാണ് അപകടമുണ്ടായത്. സ്റ്റേഷനില്‍ നിന്നും ട്രെയിൻ എടുത്തതിന് തൊട്ടുപിന്നാലെ ഓടിക്കയറാൻ ശ്രമിച്ച യുവതിയുടെ ബാലൻസ് തെറ്റുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് സി.പി.ഒ വിനോദ്, ആർ.പി.എഫ് (RPF) ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ നിമിഷനേരം കൊണ്ട് ഓടിയെത്തുകയായിരുന്നു.

Story Summary

In a heroic act at Thrissur Railway Station, Railway Police officer Vinod and RPF officer Santhosh saved a woman who fell between the platform and a moving Sabari Express train. The dramatic CCTV footage shows the officers acting swiftly to pull her to safety as she lost her balance while trying to board the train.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala