തൃശൂർ: വോട്ടർമാർക്ക് കിറ്റുകള്‍ വിതരണം ചെയ്തെന്ന പരാതിയില്‍ തൃശൂരില്‍ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
ബിജെപി സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.(Complaint filed over distribution of kits for vote in Thrissur)
12 ഇനം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ, ഏകദേശം 900 രൂപ വിലവരുന്ന 48 കിറ്റുകള്‍ വിതരണം ചെയ്തെന്നാണ് എല്‍ഡിഎഫിന്റെ പരാതി. സൂപ്പർ മാർക്കറ്റിന് പിന്നിലെ ഗോഡൗണ്‍ വഴി രഹസ്യമായാണ് വിതരണം നടന്നതെന്ന് ആരോപിക്കപ്പെടുന്നു.
കിറ്റ് വിതരണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തില്‍ പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ട് സൂപ്പർ മാർക്കറ്റ് താല്‍ക്കാലികമായി അടപ്പിച്ചു. സ്ഥലത്തെത്തിയ പോലീസ് കട പരിശോധിക്കുകയും തെളിവുകള്‍ ശേഖരിച്ച ശേഷം സ്ഥാപനം സീല്‍ ചെയ്യുകയും ചെയ്തു.

