മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും മുന്നണി റെക്കോർഡ് വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF will achieve record victory, says Panakkad Sadiq Ali Shihab Thangal)
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും വിജയിച്ച ആത്മവിശ്വാസവുമായാണ് യുഡിഎഫ് ഫൈനല്‍ പോരാട്ടത്തിന് എത്തിയിരിക്കുന്നത്. ഈ ഫൈനലിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് തങ്ങള്‍ പറഞ്ഞു.
മുസ്ലിം ലീഗ് മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും വിജയിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നത്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

