ചെന്നൈ: പ്രമുഖ തമിഴ് നടി തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെ ഉദയനിധി നടത്തിയ ‘ദ്വയാർത്ഥ’ പ്രയോഗങ്ങളാണ് കേസിന് ആധാരമായത്. അതിനാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പോലീസിന്റെ ഈ നടപടി.(Udhayanidhi Stalin Taken Into Custody Over Derogatory Remarks Against Trisha)
നേരത്തെ, ഉദയനിധി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് ഉച്ചവരെ അദ്ദേഹത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. എന്നാല്‍ പോലീസ് കസ്റ്റഡി നടപടികളിലേക്ക് കടക്കുകയായിരുന്നു. ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അഡീഷണല്‍ പോലീസ് കമ്മീഷണർ നരേന്ദ്ര നായർ സ്ഥിരീകരിച്ചു.
കസ്റ്റഡിയിലെടുക്കാനായി രാവിലെ ചെന്നൈ നീലാങ്കരയിലെ വീട്ടില്‍ പോലീസ് എത്തിയതോടെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. വിവരമറിഞ്ഞ് വീട്ടുമുറ്റത്ത് തടിച്ചുകൂടിയ ഡി.എം.കെ പ്രവർത്തകരും പോലീസും തമ്മില്‍ ശക്തമായ ഉന്തും തള്ളുമുണ്ടായി. തൃഷയ്‌ക്കെതിരായ പരാമർശത്തിന് പുറമെ, മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ 6 വെവ്വേറെ വകുപ്പുകള്‍ ചുമത്തിയും ഉദയനിധിക്കെതിരെ കേസ് നിലവിലുണ്ട്.
Story Summary
Thanjavur police have taken Opposition Leader Udhayanidhi Stalin into custody over derogatory double-meaning remarks aimed at actress Trisha during a Cauvery protest speech. High drama unfolded outside his Chennai residence as supporters clashed with the police following the expiration of a temporary court stay on his arrest.

