Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: ഓഗസ്റ്റ് 30, 31 തീയതികളില്‍ കൊച്ചിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം; വിവരങ്ങള്‍ അറിയാം.. | Kochi Traffic Restrictions

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: ഓഗസ്റ്റ് 30, 31 തീയതികളില്‍ കൊച്ചിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം; വിവരങ്ങള്‍ അറിയാം.. | Kochi Traffic Restrictions

Times Kerala 1 week ago

കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ ഓഗസ്റ്റ് 30, 31 തീയതികളില്‍ കൊച്ചി നഗരത്തില്‍ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് അറിയിച്ചു.

രണ്ടു ദിവസങ്ങളിലും ഉച്ചയ്ക്ക് 12:30 മുതല്‍ വൈകിട്ട് 05:30 വരെയാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാകുക.(Kochi Traffic Restrictions August 30 31 Vice President Visit Route Diversions)

ദേശീയപാത 544-ല്‍ കളമശ്ശേരി എസ്.സി.എം.എസ് (SCMS) മുതല്‍ കളമശ്ശേരി ടി.വി.എസ് (TVS) ജംഗ്ഷൻ വരെയും, മെഡിക്കല്‍ കോളേജ് റോഡില്‍ എച്ച്‌.എം.ടി (HMT) ജംഗ്ഷൻ മുതല്‍ തോഷിബ ജംഗ്ഷൻ വരെയും ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. കൂടാതെ സീപോർട്ട്-എയർപോർട്ട് റോഡില്‍ തോഷിബ ജംഗ്ഷൻ മുതല്‍ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള ഭാഗങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് 12:30 മുതല്‍ വൈകിട്ട് 05:30 വരെയുള്ള സമയത്ത് ആലുവയില്‍ നിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ആലുവ പറവൂർ കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി. കോളേജ് ജംഗ്ഷനില്‍ എത്തിച്ചേരണം. തുടർന്ന് അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തി, ചേരാനല്ലൂർ ജംഗ്ഷൻ വഴി ദേശീയപാത 66-ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്.

പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി മേഖലകളില്‍ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പള്ളിക്കര, കരിമുകള്‍, അമ്പലമുകള്‍ റോഡ് വഴി ഇരുമ്പനം ജംഗ്ഷനില്‍ എത്തി യാത്ര തുടരണം. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതും വഴിയോര കച്ചവടങ്ങള്‍ നടത്തുന്നതും പൂർണ്ണമായി നിരോധിച്ചു. കളമശ്ശേരി എസ്.സി.എം.എസ് ജങ്ഷൻ മുതല്‍ ടി.വി.എസ് ജംഗ്ഷൻ വരെയുള്ള റോഡ്, എച്ച്‌.എം.ടി റോഡ്, മെഡിക്കല്‍ കോളേജ് റോഡ്, തോഷിബ ജംഗ്ഷൻ മുതല്‍ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള സീപോർട്ട്-എയർപോർട്ട് റോഡ്, ചിത്രപ്പുഴ പാലം വഴി പോകുന്ന റോഡുകള്‍ എന്നിവയാണ് നോ-പാർക്കിംഗ് പരിധിയില്‍ വരുന്നത്.

Story Summary

Kochi City Police announced strict traffic restrictions and route diversions on August 30 and 31 in view of the Vice President of India’s visit. Traffic will be regulated between 12:30 PM and 5:30 PM across major stretches including NH 544, Seaport-Airport Road, and Medical College Road, along with strict no-parking enforcement along key corridors.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala