Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉറക്കത്തിനിടെ വായില്‍ എന്തോ ഉള്ളതുപോലെ, പരിശോധനയില്‍ കണ്ടത് വവ്വാലിനെ; ഭയന്ന് നിലവിളിച്ച്‌ എഴുന്നേറ്റ് അമേരിക്കൻ ഡോക്ടര്‍ | Virginia doctor bat incident

ഉറക്കത്തിനിടെ വായില്‍ എന്തോ ഉള്ളതുപോലെ, പരിശോധനയില്‍ കണ്ടത് വവ്വാലിനെ; ഭയന്ന് നിലവിളിച്ച്‌ എഴുന്നേറ്റ് അമേരിക്കൻ ഡോക്ടര്‍ | Virginia doctor bat incident

Times Kerala 1 week ago

വാഷിങ്ടണ്‍: ഉറക്കത്തിനിടെ വായില്‍ വവ്വാല്‍ എത്തിയതിനെ തുടർന്ന് ഭയന്ന് നിലവിളിച്ച്‌ എഴുന്നേറ്റ് അമേരിക്കയിലെ ഡോക്ടർ.

വിർജീനിയയിലെ റിച്ച്‌മണ്ട് സ്വദേശിയായ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ക്രിസ്റ്റ എഡല്‍മാനാണ് ഞെട്ടിക്കുന്ന അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് (Virginia doctor bat incident). കഴിഞ്ഞ ആഴ്ച ഉറങ്ങുന്നതിനിടെ താൻ വിചിത്രമായൊരു സ്വപ്നം കണ്ടിരുന്നതായി എഡല്‍മാൻ പറഞ്ഞു. സ്വപ്നത്തില്‍ ഒരു ചെറിയ എലി വായിലേക്ക് കയറാൻ ശ്രമിക്കുന്നതായാണ് തോന്നിയത്. ഇതിനിടെ ഉറക്കമുണർന്നപ്പോള്‍ വായില്‍ എന്തോ വസ്തു അനുഭവപ്പെട്ടതോടെ കൈകൊണ്ട് പരിശോധിക്കുകയായിരുന്നു. കൈയില്‍ കിട്ടിയത് വവ്വാലാണെന്ന് തിരിച്ചറിഞ്ഞതോടെ എഡല്‍മാൻ ഭയന്ന് നിലവിളിച്ചു. വവ്വാല്‍ വായിലേക്ക് കയറാൻ ശ്രമിക്കുകയാണെന്ന് കരുതി പലതവണ നിലവിളിച്ചതോടെ ഭർത്താവും ഉണർന്നു. തുടർന്ന് ഭർത്താവ് വവ്വാലിനെ പിടികൂടി.

സംഭവത്തിന് പിന്നാലെ എഡല്‍മാൻ വവ്വാലിനെയും കൊണ്ടാണ് ആശുപത്രിയിലെത്തിയത്. വവ്വാല്‍ കടിച്ചതായി വ്യക്തമായി തോന്നിയില്ലെങ്കിലും മുൻകരുതലെന്ന നിലയില്‍ ചികിത്സ തേടുകയായിരുന്നു. വവ്വാലിന്റെ പല്ലുകള്‍ വളരെ ചെറുതായതിനാല്‍ കടിയേറ്റോ ഇല്ലയോ എന്ന് എല്ലായ്പ്പോഴും തിരിച്ചറിയാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നല്‍കി. വവ്വാലുകളിലൂടെ പകരാൻ സാധ്യതയുള്ള റാബീസ് രോഗം ചികിത്സ ലഭിക്കാതെ വന്നാല്‍ അതീവ ഗുരുതരമായതിനാല്‍ ഇത്തരം സാഹചര്യങ്ങളെ നിസാരമായി കാണരുതെന്നും ഡോക്ടർമാർ വ്യക്തമാക്കി. വീട്ടിലോ കുട്ടികളുടെ മുറിയിലോ വവ്വാലിനെ കണ്ടെത്തുന്ന സാഹചര്യമുണ്ടായാല്‍ കടിയേറ്റതായി ഉറപ്പില്ലെങ്കിലും ഉടൻ വൈദ്യസഹായം തേടണമെന്നാണ് നിർദേശം. തുടർന്ന് നടത്തിയ പരിശോധനയില്‍ എഡല്‍മാനെ ഭയപ്പെടുത്തിയ വവ്വാലിന് റാബീസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും അനുഭവവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

Summary: A Virginia doctor had a frightening experience after waking up to find a bat on her mouth. She sought medical attention despite being unsure whether she had been bitten, and the bat later tested negative for rabies.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala