Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്തരേന്ത്യയില്‍ കനത്ത മഴ: ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും പ്രളയദുരിതം; മരണസംഖ്യ ഉയരുന്നു, ഡല്‍ഹിയില്‍ നാളെ മുതല്‍ റെഡ് അലര്‍ട്ട് | North India Faces Severe Flooding

ഉത്തരേന്ത്യയില്‍ കനത്ത മഴ: ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും പ്രളയദുരിതം; മരണസംഖ്യ ഉയരുന്നു, ഡല്‍ഹിയില്‍ നാളെ മുതല്‍ റെഡ് അലര്‍ട്ട് | North India Faces Severe Flooding

Times Kerala 2 weeks ago

ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതത്തെ സാരമായി ബാധിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങള്‍ പ്രളയക്കെടുതിയില്‍ നട്ടംതിരിയുകയാണ്.

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളില്‍ നാല് പേർ മരിച്ചു.(North India Faces Severe Flooding And Heavy Rainfall As Death Toll Rises)

ജമ്മു കശ്മീരില്‍ ശക്തമായ മേഘവിസ്ഫോടനത്തെ തുടർന്ന് റോഡുകള്‍ തകർന്നടിയുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യ തലസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് നാളെ മുതല്‍ ചൊവ്വാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാർ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Story Summary

Heavy rainfall across North India has led to severe flooding, particularly in Himachal Pradesh, Uttarakhand, and Jammu & Kashmir, resulting in at least four deaths and significant infrastructure damage. With Red Alerts issued for Delhi and continued flood warnings for northeastern states like Assam and Arunachal Pradesh, the central government is monitoring the escalating situation across the affected regions.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala