Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'വലിയ തെറ്റ് പറ്റി': വിശദീകരണവുമായി വ്ലോഗര്‍ ഹെലൻ ഓഫ് സ്പാര്‍ട്ട | Vlogger Helen of Sparta

'വലിയ തെറ്റ് പറ്റി': വിശദീകരണവുമായി വ്ലോഗര്‍ ഹെലൻ ഓഫ് സ്പാര്‍ട്ട | Vlogger Helen of Sparta

Times Kerala 1 week ago

കാസർഗോഡ്: മദ്യപിച്ച്‌ വാഹനമോടിച്ച സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച്‌ വ്ലോഗർ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ.

ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നുവെന്നും, അത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്നും, ഇനി ഇത്തരം സാഹചര്യം ആവർത്തിക്കില്ലെന്നും ധന്യ യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വാർത്തകള്‍ക്കെതിരെയും അവർ പ്രതികരിച്ചു.(Vlogger Helen of Sparta apologizes for drunk driving incident)

അണങ്കൂരില്‍ വെച്ച്‌ പോലീസ് കൈ കാണിച്ചപ്പോള്‍ വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് ധന്യ സമ്മതിച്ചു. പോലീസിന്റെ ബീക്കണ്‍ ലൈറ്റ് കണ്ട് പലരും ശ്രദ്ധിക്കുമെന്നും, അനാവശ്യമായ വീഡിയോകളോ വിവാദങ്ങളോ ഉണ്ടാകേണ്ട എന്ന് കരുതിയാണ് വാഹനം നിർത്താതിരുന്നത്. എന്നാല്‍ കാർ ഓടിച്ചുപോയി വീടിന് മുന്നില്‍ വെച്ചപ്പോള്‍ പോലീസ് പിന്തുടർന്നെത്തി തന്നെ പിടികൂടുകയായിരുന്നു. മാന്യമായാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും, അവർ പിഴ ചുമത്തുകയും മദ്യപിച്ച്‌ വാഹനമോടിക്കുന്നതിലെ അപകടങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തെന്നും ധന്യ വിശദീകരിച്ചു.

പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് ധന്യ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് പരിശോധനാ സർട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വണ്ടി ഇപ്പോഴും തന്റെ കൈവശം തന്നെയാണെന്നും, പിഴ കോടതിയില്‍ അടയ്ക്കുമെന്നും അവർ വ്യക്തമാക്കി.

Story Summary

Vlogger ‘Helen of Sparta’ has issued a public apology after being booked for drunk driving in Kasaragod. Addressing social media rumors, she clarified that she only consumed beer and denied allegations of drug use, providing medical test results as proof, while admitting it was a mistake to drive and evade police checks.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala