Dailyhunt
'വട്ടിയൂര്‍ക്കാവില്‍ വിജയിക്കും, മോദിജിയുടെ ബഹനാണ് ഞാൻ': R ശ്രീലേഖ | Vote

'വട്ടിയൂര്‍ക്കാവില്‍ വിജയിക്കും, മോദിജിയുടെ ബഹനാണ് ഞാൻ': R ശ്രീലേഖ | Vote

Times Kerala 3 weeks ago

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദം എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് ഗുണകരമായ 'ഹൈപ്പ്' ആയി മാറിയെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.(I am Modiji's sister, R Sreelekha casts her vote )

പാലക്കാട്ടെ ആരോപണങ്ങള്‍ എൻഡിഎയെ ഒരു തരത്തിലും ബാധിക്കില്ല. ശോഭ സുരേന്ദ്രൻ പണം നല്‍കി എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. ബിജെപിയുടെ വിജയസാധ്യതയില്‍ ഭയന്നാണ് എതിരാളികള്‍ ഇത്തരം ആരോപണങ്ങള്‍ ഉയർത്തുന്നത്.

വട്ടിയൂർക്കാവില്‍ താൻ വിജയിക്കുമെന്ന് ശ്രീലേഖ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. താൻ മോദിജിയുടെ ബഹനാണ്. വട്ടിയൂർക്കാവില്‍ വിജയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala