തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശൻ നേതൃത്വം നല്‍കുന്ന പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയില്‍ നടക്കും.
രാവിലെ ഒൻപതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ സഭയെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ഗ്യാരന്റികളും നടപ്പിലാക്കുന്നതിനായിരിക്കും നയപ്രഖ്യാപനത്തില്‍ പ്രഥമ പരിഗണന.(VD Satheesan Government First Policy Announcement Today)
രാവിലെ 8.55-ഓടെ നിയമസഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയും ചേർന്ന് സ്വീകരിക്കും. തുടർന്ന് സഭയിലെത്തുന്ന ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും. ജൂണ്‍ 15 മുതല്‍ കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി, ക്ഷേമ പെൻഷൻ തുക 3000 രൂപയായി വർദ്ധിപ്പിക്കും, വയോജന വകുപ്പ് രൂപീകരിച്ചുകൊണ്ടുള്ള സുപ്രധാന പ്രഖ്യാപനം, ദേശീയപാത നിർമ്മാണം വേഗത്തിലാക്കല്‍, വിഴിഞ്ഞം പദ്ധതിയുടെ തുടർനടപടികള്‍ എന്നിവയാണ് സുപ്രധാന പ്രഖ്യാപനങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പിന്തുണ എന്നിവ പ്രസംഗത്തില്‍ ഉള്‍പ്പെട്ടേക്കും. സില്‍വർ ലൈൻ പദ്ധതി റദ്ദാക്കിയ സാഹചര്യത്തില്‍, പകരം ഗതാഗത മേഖലയില്‍ സർക്കാർ മുന്നോട്ട് വെക്കുന്ന പുതിയ ബദല്‍ പദ്ധതികളെക്കുറിച്ച് വലിയ ആകാംക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.
Story Summary
The newly formed VD Satheesan government in Kerala will present its first policy address today, with Governor Rajendra Vishwanath Arlekar delivering the speech at the Legislative Assembly. The address is expected to prioritize key UDF election promises, including free KSRTC travel for women, increased welfare pensions, and various developmental initiatives.

