മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 15-കാരനെ ഡല്‍ഹിയില്‍ കണ്ടെത്തി.
കരുളായി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഓഗസ്റ്റ് 22-നാണ് കാണാതായത്.(Missing Malappuram Minor Boy Traced In Delhi Metro Station Brought Back Safely)
വീട്ടുകാരുടെ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കുട്ടിയെ കണ്ടെത്താനായി പോലീസ് സോഷ്യല്‍ മീഡിയ വഴി വിപുലമായ പ്രചരണം നടത്തിയിരുന്നു. പോലീസ് സംഘം ഡല്‍ഹിയിലെത്തി കുട്ടിയെ ഏറ്റുവാങ്ങി സുരക്ഷിതമായി നാട്ടിലെത്തിച്ചു.
Story Summary
A 15-year-old boy from Karulai, Malappuram, who ran away from home on August 22 after being scolded by his family, has been safely traced in Delhi. Identified by locals at a Delhi metro station, he was brought back by a police team.

