Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെള്ളാപ്പള്ളിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി: പത്മഭൂഷണ്‍ പുരസ്കാരത്തില്‍ ഇടപെടാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് | Kerala High Court

വെള്ളാപ്പള്ളിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി: പത്മഭൂഷണ്‍ പുരസ്കാരത്തില്‍ ഇടപെടാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് | Kerala High Court

Times Kerala 2 weeks ago

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കിയ പത്മഭൂഷണ്‍ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ ഹർജി കേരള ഹൈക്കോടതി തള്ളി.

പുരസ്കാര വിഷയത്തില്‍ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.(Kerala High Court Dismisses Petition Against Vellappally Natesan Padma Bhushan Award)

നിലവിലുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പുരസ്കാരം റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാല്‍, കേവലം കേസുകള്‍ നിലവിലുണ്ടെന്നതുകൊണ്ട് ഒരാളെ കുറ്റക്കാരനായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

ചില കേസുകള്‍ സുപ്രീംകോടതി നടപടികള്‍ സ്റ്റേ ചെയ്തിട്ടുമുണ്ട്. ക്രിമിനല്‍ നടപടിക്രമങ്ങള്‍ നേരിടുന്ന ഒരാളാണെന്ന കാരണത്താല്‍ മാത്രം ഒരാള്‍ക്ക് ലഭിച്ച ബഹുമതി റദ്ദാക്കാൻ കോടതിക്ക് നിർദേശിക്കാനാവില്ല. ഭാവിയില്‍ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ, അവാർഡ് റദ്ദാക്കേണ്ട സാഹചര്യം ഉടലെടുക്കുകയോ ചെയ്താല്‍, അത് പരിശോധിക്കാനും അവാർഡ് തിരിച്ചെടുക്കാനുമുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

Story Summary

The Kerala High Court has dismissed a public interest litigation seeking the cancellation of the Padma Bhushan award conferred upon Vellappally Natesan. The division bench ruled that mere pendency of criminal cases does not make an individual guilty, noting that the authority to revoke such honors in light of future convictions rests with the President of India.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala