Dailyhunt
വേങ്ങരയില്‍ ഒഡിഷ സ്വദേശി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു; കൂടെ താമസിച്ചിരുന്നയാള്‍ പിടിയില്‍ | Vengara Murder Case 2026

വേങ്ങരയില്‍ ഒഡിഷ സ്വദേശി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു; കൂടെ താമസിച്ചിരുന്നയാള്‍ പിടിയില്‍ | Vengara Murder Case 2026

Times Kerala 1 week ago

വേങ്ങര: മലപ്പുറം വേങ്ങരയില്‍ എ.ആർ നഗർ സഹകരണ ബാങ്കിന് സമീപത്തെ സ്വകാര്യ ക്വാർട്ടേഴ്‌സില്‍ ഒഡിഷ സ്വദേശി കൊല്ലപ്പെട്ടു (Vengara Murder Case 2026).

ഒഡിഷ കോരാപുട്ട് സ്വദേശി ഇന്ദർ (48) ആണ് മരിച്ചത്. സംഭവത്തില്‍ ഇന്ദറിനൊപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശി പദ്‌ലംഗദാബയെ (36) വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച പുലർച്ചെയാണ് കെട്ടിടത്തിന്റെ മുകളിലെ ഓപ്പണ്‍ ടെറസില്‍ ഇന്ദറിന്റെ മൃതദേഹം കണ്ടെത്തിയത്.കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉറങ്ങിക്കിടക്കുകയായിരുന്ന ഇന്ദറിനെ പദ്‌ലംഗദാബ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.

ഇന്ദർ, പദ്‌ലംഗദാബ, ഇന്ദറിന്റെ ഭാര്യസഹോദര പുത്രൻ എന്നിവർ ഒരുമിച്ചാണ് ഈ ക്വാർട്ടേഴ്‌സില്‍ താമസിച്ചിരുന്നത്.

വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഇന്ദറിന്റെ ഭാര്യ ലളിത ബത്രയാണ്. മക്കള്‍: പുഷ്പ, സംവിധ. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.

Story Summary:
Indar (48), a native of Koraput, Odisha, was found dead at a private quarters near AR Nagar Co-operative Bank in Vengara. His roommate and co-worker, Padlangadaba (36), has been arrested by the Vengara police in connection with the murder. Preliminary investigations suggest that Indar was hit on the head with a hammer while sleeping following a dispute. The body has been moved to Manjeri Medical College for post-mortem.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala