Monday, 14 Jun, 4.06 pm Times Kerala

ദേശീയം
'വി കെയര്‍ ഫോര്‍ യൂ' പ്രോഗ്രാമിന്‍റെ ഭാഗമായി ഉപഭോക്തൃ സുരക്ഷയ്ക്കും സൗകര്യത്തിനുമായി 'ഷോപ്പ് ബൈ അപ്പോയിന്‍റ്മെന്‍റ്' അവതരിപ്പിച്ച്‌ സാംസങ്

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ സാംസങ് ഇന്ന് അവരുടെ 'ഞങ്ങള്‍ നിങ്ങള്‍ക്കായി കരുതുന്നു' ('വി കെയര്‍ ഫോര്‍ യു') പ്രോഗ്രാമിന്‍റെ ഭാഗമായി പുതിയ ഉപഭോക്തൃ സംരംഭങ്ങള്‍ പ്രഖ്യാപിച്ചു. സാംസങ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും സൗകര്യവും ഈ പുതിയ സംരംഭങ്ങള്‍ ഉറപ്പാക്കും. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 'ഷോപ്പ് ബൈ അപ്പോയിന്‍റ്മെന്‍റ്' ഫീച്ചറിലൂടെ അവരുടെ അടുത്തുള്ള സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറില്‍ ബുദ്ധിമുട്ടില്ലാത്ത അനുഭവത്തിനായി വാട്ട്സ്‌ആപ്പ് വഴി ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളില്‍ ഷോപ്പിംഗ് ചെയ്യുമ്ബോള്‍ ഉപഭോക്താക്കള്‍ക്ക് സാംസങ് സ്റ്റുഡന്‍റ് അഡ്വാന്‍റേജ് പ്രോഗ്രാം, സാംസങ് റെഫറല്‍ അഡ്വാന്‍റേജ് പ്രോഗ്രാം, സാംസങ് സ്മാര്‍ട്ട് ക്ലബ് മെമ്ബര്‍ഷിപ്പ് തുടങ്ങിയ അധിക ഓഫറുകളും പ്രയോജനപ്പെടുത്താം.

"സാംസങ്ങില്‍, ഉപഭോക്തൃ സുരക്ഷയും ആരോഗ്യവു മാണ് ഞങ്ങളുടെ മുന്‍ഗണന. അതുകൊണ്ടാണ് ഞങ്ങള്‍ 'വി കെയര്‍ ഫോര്‍ യു' പ്രോഗ്രാം ആരംഭിച്ചത്, ഇത് ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിനൊപ്പം ആശങ്ക കള്‍ക്ക് വകയില്ലാത്ത സുരക്ഷിത മായ ഷോപ്പിംഗ് അനുഭവം നല്‍കു കയും ചെയ്യുന്നു . പുതുതായി ആരംഭിച്ച 'ഷോപ്പ് ബൈ അപ്പോയി ന്‍റ്മെന്‍റ് ' സേവന ത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറില്‍ വ്യക്തിഗത ഷോപ്പിംഗ് അപ്പോയി ന്‍റ്മെന്‍റ് ബുക്ക് ചെ യ്യാം . ഉപഭോക്താക്കള്‍ക്ക് ഹോം ഡെമോ സേവനമോ ഹോം ഡെലിവറി സേവന മോ ബുക്ക് ചെയ്യാനും വീട്ടിലിരുന്നു തന്നെ ഗാലക്സി ഉപകരണങ്ങ ളുടെ ഡെമോ പരിശോധിക്കാനും കഴിയും . 9870-494949 എന്ന നമ്ബറിലേക്ക് ' Book ' എന്ന് സന്ദേശം അയച്ചുകൊണ്ട് ഈ സേവനങ്ങള്‍ വാട്ട്സ്‌ആപ്പ് വഴി എളുപ്പത്തില്‍ ബുക്ക് ചെയ്യാം . ഉപഭോക്താക്കള്‍ ക്കായി അണിനിര ത്തിയിരിക്കുന്ന എക്സ്ക്ലൂസീവ് ആനുകൂല്യങ്ങ ളും പ്രയോജനപ്പെടുത്താം. ഞങ്ങളുടെ ഉപഭോക്താക്കള്‍ ഈ സേവനങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു " - സാംസങ് ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡ ന്‍റ് മോഹന്‍ദീപ് സിംഗ് പറഞ്ഞു.

' വി കെയര്‍ ഫോര്‍ യൂ ' പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍

കടല്‍ക്ഷോഭം; കോവളം ബീച്ചിലെ പ്രധാന നടപ്പാതയും സുരക്ഷാ ഭിത്തിയും.

നാല് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ കശ്മീര്‍ വന്യജീവി വകുപ്പ് പിടികൂടി

അപ്പോയിന്‍റ്മെന്‍റ് ഷോപ്പിംഗ് സേവനം - ഉപഭോക്താക്കള്‍ക്ക് 'ഷോപ്പ് ബൈ അപ്പോയിന്‍റ്മെന്‍റ്' പോര്‍ട്ടലിലൂടെ അവരുടെ അടുത്തുള്ള സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളില്‍ ഷോപ്പ് ചെയ്യുന്നതിന് ഓണ്‍ലൈന്‍ അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാം. അപ്പോയിന്‍റ്മെന്‍റ് സ്ഥിരീകരിച്ചാല്‍, സ്റ്റോര്‍ എക്സിക്യൂട്ടീവുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി അപ്പോയിന്‍റ്മെന്‍റ് സ്ലോട്ട് അനുസരിച്ച്‌ ഉപഭോക്താവിന് സ്റ്റോര്‍ സന്ദര്‍ശിക്കാം. സ്റ്റോറിന്‍റെ ദൈനംദിന അണുവിമുക്തമാക്കല്‍, ഉപകരണങ്ങളുടെ സാനിറ്റൈസേഷന്‍, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരതാപനില പരിശോധന എന്നിവ ഉള്‍പ്പെടെ എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകള്‍ പാലിക്കുന്നു.

വാട്ട്സ്‌ആപ്പ് വഴി ഈസി കണക്റ്റ് - സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വാട്ട്സ്‌ആപ്പ് വഴി സാംസങ് സ്മാര്‍ട്ട് കഫെയില്‍ അപ്പോയിന്‍റ്മെന്‍റ് സേവനങ്ങള്‍ ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ 9870-494949 എന്ന നമ്ബറിലേക്ക് ' Book ' എന്ന് വാട്ട്സ്‌ആപ്പ് ചെയ്യണം. അതിന്ശേഷം സാംസങ് സ്മാര്‍ട്ട് കഫെയില്‍ ഒരു അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യുന്നതിനോ ഹോം ഡെലിവറി, ഹോം ഡെമോ സേവനം പ്രയോജനപ്പെടുത്തുന്നതിനോ ലളിതമായ നടപടികള്‍ പിന്തുടരണം. സാംസങ് ഉപകരണങ്ങള്‍, ഏറ്റവും പുതിയ ഓഫറുകള്‍, അടുത്തുള്ള സ്റ്റോറുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് വിശദാംശങ്ങള്‍ക്കൊപ്പം വാട്ട്സ്‌ആപ്പ് ചാറ്റ്ബോട്ട് നിങ്ങള്‍ക്ക് ലഭ്യമാക്കും.

1000 രൂപ വരെ അധിക റിവാര്‍ഡ് പോയിന്റുകള്‍ - സാംസങ് സ്മാര്‍ട്ട് കഫെയില്‍ നിന്നോ സാംസങ് സ്മാര്‍ട്ട് പ്ലാസയില്‍ നിന്നോ മുമ്ബ് സാംസങ് ഉപകരണങ്ങള്‍ വാങ്ങിയിട്ടുള്ള ഉപഭോക്താക്കള്‍ക്കും വാട്ട്സ്‌ആപ്പ് വഴി സേവനം ബുക്ക് ചെയ്യുന്നവര്‍ക്കും പ്രത്യേക റിവാര്‍ഡ് പോയിന്റുകള്‍ നല്‍കും. താല്‍പ്പര്യമുള്ളവര്‍ അടുത്തുള്ള സാംസങ് എക്സ്ക്ലൂസീവ് സ്റ്റോര്‍ സന്ദര്‍ശിക്കുകയും ഗാലക്സിZ ഫോള്‍ഡ്2, ഗാലക്സി എസ് 21 അള്‍ട്രാ 5ജി, ഗാലക്സി എസ് 21+, ഗാലക്സിS21, ഗാലക്സിS 20 എഫ്‌ഇ 5ജി എന്നിവ ഉള്‍പ്പെടെയുള്ള യോഗ്യതയുള്ള ഉപകരണങ്ങള്‍ വാങ്ങുകയും വേണം, ബോണസ് പോയിന്റുകള്‍ അവരുടെ സാംസങ് സ്മാര്‍ട്ട് ക്ലബ് വാലറ്റിലേക്ക് ക്രെഡിറ്റ് ചെയ്യും.

സാംസങ് സ്റ്റുഡ ന്‍റ് അഡ്വാ ന്‍റേജ് - സ്റ്റുഡന്റ് അഡ്വാന്‍ഡേജ് പ്രോഗ്രാമിന് കീഴില്‍, സാംസങ് സ്മാര്‍ട്ട് കഫെ, സാംസങ് സ്മാര്‍ട്ട് പ്ലാസ എന്നിവയിലെ മാര്‍ക്കറ്റ് ഓഫറുകളില്‍ ഉപരിയായി ഗാലക്സി ടാബുകള്‍, ഗാലക്സി സ്മാര്‍ട്ട് വാച്ചുകള്‍, ഗാലക്സി ബഡ്സ് എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടുകള്‍ ലഭിക്കും.

ഹോം ഡെലിവറിയും ഹോം ഡെമോയും - എക്സ്പീരിയന്‍സ് സാംസങ് അറ്റ് ഹോം പോര്‍ട്ടലിലൂടെ ഉപഭോക്താക്കള്‍ക്ക് ഹോം ഡെലിവറിയോ ഹോം ഡെമോയോ ബുക്ക് ചെയ്തുകൊണ്ട് അവരുടെ പ്രിയപ്പെട്ട സാംസങ് ഉപകരണങ്ങള്‍ വീട്ടിലിരുന്നു തന്നെ വാങ്ങാന്‍ കഴിയും. ഭവന സന്ദര്‍ശനങ്ങളില്‍ എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുകയും ഡിജിറ്റല്‍ ചാനലിലൂടെ ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു.

വാട്ട്സ്‌ആപ്പില്‍ ഇ-ഇന്‍വോയ്സ് - എല്ലാ ഇടപാടുകളും വെര്‍ച്വലും സമ്ബര്‍ക്കരഹിതവുമാണെന്ന് ഉറപ്പാക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്‍വോയ്സുകള്‍ വാട്ട്സ്‌ആപ്പിലൂടെ നേടാനാകും.

സാംസങ് റെഫറല്‍ അഡ്വാ ന്‍റേജ് പ്രോഗ്രാം - സാംസങ് സ്മാര്‍ട്ട് കഫെ, സാംസങ് സ്മാര്‍ട്ട് പ്ലാസ ഉപഭോക്താക്കള്‍ക്ക് സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഗാലക്സി സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നതിന് അവരുടെ സുഹൃത്തുക്കളെയും കുടുംബത്തെയും റെഫര്‍ ചെയ്തുകൊണ്ട് 7500 രൂപ വരെ അധിക സ്മാര്‍ട്ട് ക്ലബ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, ഗാലക്സി Z ഫോള്‍ഡ്2, ഗാലക്സി S 21 അള്‍ട്രാ 5ജി, ഗാലക്സി S 21+, ഗാലക്സി S 21, ഗാലക്സി S 20 എഫ്‌ഇ 5ജി എന്നിവ ഉള്‍പ്പെടെയുള്ള യോഗ്യതയുള്ള ഉപകരണങ്ങള്‍ വാങ്ങുമ്ബോള്‍ ഉപഭോക്താവിനും സുഹൃത്തിനും റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.

സാംസങ് സ്മാര്‍ട്ട് ക്ലബ് ലോയല്‍റ്റി പ്രോഗ്രാം - ഉപഭോക്താക്കള്‍ക്ക് 7000 രൂപ വരെയുള്ള മൂന്ന് അധിക ഇക്കോസിസ്റ്റം വൗച്ചറുകളും തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് അപ്ഗ്രേഡുകളും ലഭിക്കുന്നു, ഇത് സാധാരണ പ്രോഗ്രാം രീതിയേക്കാള്‍ ഉയര്‍ന്ന അംഗത്വ തലത്തിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ അവരെ അനുവദിക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top